Delhi Explosion: ഡൽഹിയിൽ സ്കൂളിന് സമീപം സ്ഫോടനം; ഫോറൻസിക് വിദ​ഗ്ധർ പരിശോധനയാരംഭിച്ചു

ശബ്ദത്തോടൊപ്പം വലിയ രീതിയിൽ  പുക  ഉയർന്നത് ആശങ്കയുണർത്തി. 

Written by - Zee Malayalam News Desk | Last Updated : Oct 20, 2024, 10:57 AM IST
  • ഡൽഹി സിആർപിഎഫ് സ്കൂളിന് സമീപം സ്ഫോടനം
  • അപകടത്തിൽ ആളപായമില്ല
  • ഫോറൻസിക് വിദ​ഗ്ധർ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു
Delhi Explosion: ഡൽഹിയിൽ സ്കൂളിന് സമീപം സ്ഫോടനം; ഫോറൻസിക് വിദ​ഗ്ധർ പരിശോധനയാരംഭിച്ചു

ന്യൂഡൽഹി:  ഡൽഹി രോഹിണിയിൽ സിആർപിഎഫ്  സ്കൂളിന് സമീപം സ്ഫോടനം. രാവിലെ 7.50ന് പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്കൂളിന് സമീപമാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ  ആളപായമില്ല.

ശബ്ദത്തോടൊപ്പം വലിയ രീതിയിൽ  പുക  ഉയർന്നത് ആശങ്കയുണർത്തി. അടുത്തുള്ള കടയിൽ നിന്ന് സിലണ്ടർ പൊട്ടിത്തെറിച്ചതുകൊണ്ടാകാം വലിയ ശബ്ദമുണ്ടായതെന്നാണ് നി​ഗമനം. 

Read Also: 101 ന്റെ നിറവിൽ സഖാവ് വിഎസ് അച്യുതാനന്ദൻ

സ്ഫോടനത്തിൽ സ്കൂൾ മതിലും സമീപത്തെ കടയുടെ ജനാലയും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും തകർന്നതായി റിപ്പോർട്ട് ചെയ്തു. ഫോറൻസിക് വിദ​ഗ്ധർ സംഭവസ്ഥലത്തെത്തി പരിശോധനയാരംഭിച്ചു. ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ടീമും സ്ഥലത്തെത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News