Maharashtra Political Crisis: വിശ്വാസവോട്ടെടുപ്പിന് മുന്‍പേ ഉദ്ധവ് താക്കറെ രാജിവെക്കുമോ? അംഗബലം പറയുന്നത്

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ പതനത്തിന്‍റെ വക്കിലാണ്.  വ്യാഴാഴ്ച, ജോണ് 30 ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടണമെന്നാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ആവശ്യപ്പെട്ടിരിയ്ക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jun 29, 2022, 12:30 PM IST
  • വിമതരുടെയും BJPയുടേയും നീക്കത്തെ ചെറുക്കാന്‍ ശിവസേന സുപ്രീംകോടതിയെ സമീപിച്ചിരിയ്ക്കുകയാണ്.
  • ശിവസേനയുടെ ഹര്‍ജി ഇന്ന് (ബുധനാഴ്ച) വൈകിട്ട് 5 മണിക്ക് സുപ്രീംകോടതി പരിഗണിക്കും.
Maharashtra Political Crisis: വിശ്വാസവോട്ടെടുപ്പിന് മുന്‍പേ ഉദ്ധവ് താക്കറെ രാജിവെക്കുമോ? അംഗബലം പറയുന്നത്

Maharashtra Political Update: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ പതനത്തിന്‍റെ വക്കിലാണ്.  വ്യാഴാഴ്ച, ജോണ് 30 ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടണമെന്നാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ആവശ്യപ്പെട്ടിരിയ്ക്കുന്നത്.  

എന്നാല്‍ വിമതരുടെയും BJPയുടേയും നീക്കത്തെ ചെറുക്കാന്‍ ശിവസേന സുപ്രീംകോടതിയെ സമീപിച്ചിരിയ്ക്കുകയാണ്.  ശിവസേനയുടെ ഹര്‍ജി ഇന്ന് (ബുധനാഴ്ച)  വൈകിട്ട് 5 മണിക്ക് സുപ്രീംകോടതി പരിഗണിക്കും.  ശിവസേനയിലെ 16 വിമത എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച വിഷയം ഇപ്പോഴും സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുനത് നിയമവിരുദ്ധമാണ് എന്നാണ് ശിവസേന അവകാശപ്പെടുന്നത്.  ഗവർണർ കാത്തിരുന്നത് ഈ നിമിഷമായിരുന്നു എന്നും ശിവസേന ആരോപിച്ചു. 

Also Read:  Maharashtra Political Update: വിശ്വാസ വോട്ടെടുപ്പിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശിവസേന  

ജൂണ്‍ 30 ന് വിശ്വാസ വോട്ടെടുപ്പ് നടക്കുമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി വൈകിട്ട് തീരുമാനം അറിയിയ്ക്കും. എന്നാല്‍, നിയമസഭയിലെ നിലവിലെ സ്ഥിതി എന്താണ്? മഹാ വികാസ് ആഘാഡി സര്‍ക്കാരിന് ഭരണത്തില്‍ തുടരാനുള്ള അവസരം ലഭിക്കുമോ?  സഭയിലെ അംഗബലം എന്താണ് പറയുന്നത്?  

Also Read: Maharashtra Political Update: മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ BJP..! വിമതര്‍ക്ക് നല്‍കിയത് 50 കോടി, കടുത്ത ആരോപണവുമായി ശിവസേന

എപ്പോഴാണ് വിശ്വാസ വോട്ടെടുപ്പിനുള്ള സാഹചര്യം ഉടലെടുക്കുന്നത്?

പുതിയ സർക്കാർ രൂപീകരിക്കാൻ ഒന്നിലധികം വ്യക്തികൾ അല്ലെങ്കില്‍ പാർട്ടികൾ അവകാശവാദമുന്നയിക്കുന്ന സാഹചര്യത്തിലാണ് സഭയില്‍ വിശ്വാസവോട്ട്  അല്ലെങ്കില്‍  ഫ്ലോർ ടെസ്റ്റ് നടത്തപ്പെടുന്നത്. വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാൻ സര്‍ക്കാരിന് സാധിച്ചില്ല എങ്കില്‍   മുഖ്യമന്ത്രിയ്ക്ക് രാജിവെക്കേണ്ടി വരും.

Also Read:  Maharashtra Political Crisis: ശിവസേനയിലെ 15 വിമതര്‍ക്ക് Y+ സുരക്ഷ

ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്  ജൂണ്‍  30 ന്  ഉദ്ധവ് താക്കറെ സര്‍ക്കാര്‍ സഭയില്‍ വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്കാണ് സഭ ചേരുക. വൈകുന്നേരത്തോടെ വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്‌. 

മഹാരാഷ്ട്ര നിയമസഭയിലെ അംഗബലം ഇപ്രകാരമാണ്.   

ആകെ 288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത്  145  അംഗങ്ങളുടെ പിന്‍ബലമാണ്‌. ശിവസേന എംഎൽഎയായ രമേഷ് ലട്‌കെ അടുത്തിടെ അന്തരിച്ചതിനാൽ നിലവിലെ അംഗബലം 287 ആണ്. അതിനാൽ ഭൂരിപക്ഷം 144 ആണ്.

മഹാ വികാസ് ആഘാഡി സര്‍ക്കാര്‍ പ്രതിസന്ധിയിലാകുന്നതിന് മുന്‍പ് സര്‍ക്കാരിന്  169 അംഗങ്ങളുടെ പിന്‍ബലം ഉണ്ടായിരുന്നു. ശിവസേണ (55), എൻസിപി (53), കോൺഗ്രസ് (44),  കൂടാതെ, ചെറുപാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ഭരണസഖ്യത്തിന് ആകെ 169 നിയമസഭാംഗങ്ങളുണ്ടായിരുന്നു.

ശിവസേനയുടെ ആകെയുള്ള 55 പേരിൽ, ഷിൻഡെ ക്യാമ്പ് ഇപ്പോൾ 40 എംഎൽഎമാരുടെ  പിന്തുണയുണ്ടെന്നാണ്  അവകാശപ്പെടുന്നത്. ഇത് ശിവസേനയുടെ എണ്ണം 15 ആയി കുറച്ചു. ഇതോടെ സഭയിലെ മഹാ വികാസ് അഘാഡിയുടെ അംഗസംഖ്യ 125 ആയി ചുരുങ്ങും.

മറുവശത്ത്,പ്രധാന കക്ഷിയായ ബിജെപിക്ക് 106 അംഗങ്ങല്‍ ഉണ്ട്. കൂടാതെ ചെറുപാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണ കൂടി കൂട്ടിയാല്‍ അംഗബലം 114 ആവും.

നിലവിലെ സാഹചര്യം അനുസരിച്ച് ഷിൻഡെ ക്യാമ്പ് ബിജെപിയുമായി കൈകോർത്താൽ പാർട്ടിയെ പിന്തുണക്കാൻ സഭയിൽ ആകെ 154 അംഗങ്ങളുമായി പാർട്ടി കൂടുതൽ ശക്തമായ നിലയിലാകും. (ബിജെപി (106), ചെറുകക്ഷികളും സ്വതന്ത്രരും (8), വിമത എംഎൽഎമാർ  (40)

മഹാ വികാസ് ആഘാഡി BJP യ്ക്ക് പുറമേ  ഇരു പാര്‍ട്ടിയ്ക്കും പ്രാധാന്യമുള്ള സ്വതന്ത്രരും ചെറുപാർട്ടികളിൽ നിന്നുള്ളവരുമായ 29 എം‌എൽ‌എമാര്‍ വേറെയുമുണ്ട്.  

അതേസമയം, വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എല്ലാ വിമത MLAമാരും ഗുവാഹത്തിയില്‍ നിന്നും ഗോവയില്‍ എത്തിച്ചേരും. ഗോവയില്‍ നിന്നും  വ്യാഴാഴ്ച അവര്‍ നേരെ നിയമസഭയില്‍ എത്തിച്ചേരും എന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരായ വിശ്വാസവോട്ടെടുപ്പ് എണ്ണ അജണ്ട മുന്‍ നിര്‍ത്തി  ജൂണ്‍  30 ന് സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാൻ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി സംസ്ഥാന നിയമസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News