മുംബൈ: മുംബൈയിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മരണം. കഫ് പരേഡിലെ മേക്കര്‍ ടവറിലാണ് തീപിടുത്തം ഉണ്ടായത്.കെട്ടിടത്തിന്റെ ഇരുപതാം നിലയില്‍ ഇന്നു രാവിലെ 6.30 ഓടെയാണ് തീപിടിത്തമുണ്ടായത്
ബജാജ് ഇലക്ട്രിക്കൽസിന്റെ മാനേജിങ് ഡയറക്ടർ ഷേഖർ ബജാജിന്റെ ഫ്ലാറ്റിലാണ് തീപിടിച്ചതെന്നാണ് സൂചന. സംഭവത്തിൽ രണ്ടു ഫ്ലാറ്റുകൾ പൂർണമായും കത്തി നശിച്ചു. എട്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.
രണ്ടുപേരെ ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.