Jamnagar, Gujarat: ഗാന്ധിജിയുടെ ഘാതകനായ നാധുറാം വിനായക് ഗോഡ്സെയുടെ പ്രതിമ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഗുജറാത്തിലെ ജാം നഗറിലാണ് ഹിന്ദുസേന പ്രതിമ സ്ഥാപിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ഓഗസ്റ്റിലാണ് ഗുജറത്തിലെ ജാംനഗറിൽ നാഥുറാം ഗോഡ്‌സെയുടെ (Nathuram Vinayak Godse) പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം ഹിന്ദുസേന പ്രഖ്യാപിച്ചത്. എന്നാല്‍, ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കാന്‍ പ്രാദേശിക അധികാരികൾ സ്ഥലം അനുവദിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, ഹനുമാൻ ആശ്രമത്തിലാണ് പ്രതിമ സ്ഥാപിച്ചത്. "Nathuram Godse amar rahe" എന്ന മുദ്രാവാക്യം മുഴക്കി സാഫ്രോണ്‍ നിറത്തിലുള്ള ഷാള്‍ പുതപ്പിച്ചായിരുനു പ്രതിമ സ്ഥാപിച്ചത്. ഗോഡ്സെ തൂക്കിലേറ്റിയ നവംബര്‍ 15 നായിരുന്നു പ്രതിമ സ്ഥാപിച്ചത്.
Also Read: Pragya Singh: വീണ്ടും പ്രധാനമന്ത്രിയെ ധിക്കരിച്ച് പ്രഗ്യാ സിംഗ് ഠാക്കൂര്‍
1949-ൽ മഹാത്മാഗാന്ധിയുടെ ഘാതകനെ തൂക്കിലേറ്റിയ ഹരിയാനയിലെ അംബാല സെൻട്രൽ ജയിലിൽ നിന്ന് കൊണ്ടുവന്ന മണ്ണ് ഉപയോഗിച്ച് നാഥുറാം ഗോഡ്‌സെയുടെ പ്രതിമ നിർമ്മിക്കുമെന്ന് ഹിന്ദു മഹാസഭ അറിയിച്ചിരുന്നു. തിങ്കളാഴ്ച ഗോഡ്‌സെയുടെ ചരമവാർഷികം ആചരിക്കുന്ന വേളയിലായിരുന്നു പരാമര്‍ശം.
Also Read: മോദിയും ഗോഡ്‍സേയും ഒരേ ആശയത്തിന്‍റെ വക്താക്കള്‍: രാഹുല്‍ ഗാന്ധി
എന്നാല്‍, ഗ്വാളിയോര്‍ ASP സത്യേന്ദ്ര സിംഗ് പറയുന്നത് മറ്റൊന്നാണ്. ഇത്തരത്തിലുള്ള യാതൊരു പ്രോഗ്രാമും പ്രദേശത്ത് നടന്നില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചിട്ടില്ല എന്നും ഹിന്ദുസേനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...