ന്യൂഡൽഹി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനും പന്ത്രണ്ടാം ക്ലാസ് മാറ്റിവയ്ക്കാനും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് (NIOS) തീരുമാനിച്ചു. പത്താം ക്ലാസ് വിദ്യാർഥികളുടെ തിയറി, പ്രാക്ടിക്കൽ പരീക്ഷകളാണ് (Exams) എൻഐഒഎസ് റദ്ദാക്കിയത്. പന്ത്രണ്ടാം ക്ലാസുകാരുടെ തിയറി, പ്രാക്ടിക്കൽ പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
ജൂൺ ഇരുപതിന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പുതുക്കിയ തിയതികൾ പ്രഖ്യാപിക്കും. പരീക്ഷയ്ക്ക് 15 ദിവസം മുൻപെങ്കിലും തിയതി അറിയിക്കുമെന്നും എൻഐഒഎസ് അറിയിച്ചു. സി ബി എസ് ഇ, (CBSE) സി ഐ എസ് സി ഇ ബോർഡുകൾ പത്താംക്ലാസ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിന്റെ തീരുമാനം.
പത്താംക്ലാസ് മൂല്യനിർണയത്തിനായി കൃത്യമായ മാനദണ്ഡങ്ങൾ സ്വീകരിക്കുമെന്നും ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് പ്രസ്താവനയിൽ അറിയിച്ചു.
Dear Learners,
The Public Exam in Theory & Practical of Secondary courses scheduled in June 2021 are hereby cancelled and the Public Exam in Theory & Practical of Senior Secondary & Vocational courses scheduled in June 2021 are hereby postponed till further order.@DrRPNishank pic.twitter.com/VZsTXrKz8N— NIOS (@niostwit) May 19, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA