Online Fraud: ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് ദിനംപ്രതി പുറത്തുവരുന്നത്. സര്‍ക്കാരും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും തട്ടിപ്പ് തടയാന്‍ കർശന നടപടികള്‍ സ്വീകരിക്കുന്നുണ്ട് എങ്കിലും അവയെ വെല്ലുന്ന രീതിയിലാണ് തട്ടിപ്പുകാരുടെ മുന്നേറ്റം.
ഓൺലൈൻ തട്ടിപ്പിനിരയാകാതിരിയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കൊപ്പം എല്ലാവരും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്.
ഇക്കാലത്ത് ഇന്‍റര്‍നെറ്റ് ഉപയോഗം വളരെയധികം വർദ്ധിച്ചിരിയ്ക്കുകയാണ്. കൂടാതെ, ഡിജിറ്റൽ പണമിടപാട് ഇന്ന് സാധാരണമായിരിക്കുകയാണ്. വന്‍കിട ഷോറൂമുകളില്‍ മാത്രമല്ല ചെറിയ കടകളില്‍ പോലും ഇന്ന് ഓൺലൈൻ ഇടപാട് നടത്താനുള്ള സൗകര്യം ലഭ്യമാണ്. ഇന്ന് പണമിടപാട് നടത്താന്‍ എളുപ്പമാണ്, എന്നാല്‍ അതേപോലെ തന്നെ തട്ടിപ്പില്‍ വീഴാനും...
ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട വളരെ വ്യത്യസ്തമായ കേസുകളാണ് ദിവസവും പുറത്തുവരുന്നത്. ഈ സാഹചര്യത്തിൽ, ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.
ഡിജിറ്റൽ പേയ്‌മെന്‍റ് ആപ്പ് വഴി നിങ്ങൾക്ക് ഓൺലൈൻ ഇടപാടുകള്‍ വളരെ വേഗം നടത്താന്‍ കഴിയും. അതേപോലെ തന്നെ എളുപ്പത്തിൽ തട്ടിപ്പും സംഭവിക്കാം. നിങ്ങളുടെ ഒരു ചെറിയ അശ്രദ്ധ നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ അക്കൗണ്ട് കാലിയാക്കും. ഓൺലൈൻ തട്ടിപ്പിൽപ്പെടാതെ നിങ്ങളെ രക്ഷിക്കാന്‍ ഉതകുന്ന ചില കാര്യങ്ങള്‍ അറിയാം... ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഒരിയ്ക്കലും ഇത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടി വരില്ല.
Also Read: Fake News : വ്യാജവാർത്ത: 4 പാക് ചാനലുള്‍പ്പെടെ 22 യൂട്യൂബ് ചാനലുകൾ നിരോധിച്ച് ഇന്ത്യ
1. ഓൺലൈൻ തട്ടിപ്പ് (Online Fraud) ഒഴിവാക്കാൻ, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ അതുമായി ബന്ധപ്പെട്ട വിവരങ്ങളോ ആരുമായും ഒരിക്കലും പങ്കുവയ്ക്കരുത്. പണമിടപാടുകള്‍ നടത്തുമ്പോള്‍ ഒരു സർക്കാർ ഏജൻസിയും നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചോദിക്കില്ലെന്ന് ഓര്‍മ്മിക്കുക. അതിനാൽ, നിങ്ങള്‍ പണമിടപാടുകള്‍ നടത്തുന്ന സമയത്ത് നിങ്ങളോട് അക്കൗണ്ട് വിശദാംശങ്ങൾ ചോദിച്ചാൽ, ജാഗ്രത പാലിക്കുക, വിശദാംശങ്ങൾ പങ്കിടരുത്.
2. പലപ്പോഴും ഡിജിറ്റൽ പേയ്‌മെന്‍റുകൾ നടത്തുമ്പോഴോ അല്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലികള്‍ ഓൺലൈനായി ചെയ്യുമ്പോഴോ, ഇടപാട് സ്ഥിരീകരിക്കാൻ ബാങ്ക് നിങ്ങൾക്ക് ഒരു OTP അയയ്ക്കും. യാതൊരു കാരണവശാലും OTP ആരുമായും പങ്കിടരുത്. OTP പങ്കിട്ടാല്‍ നിമിഷങ്ങള്‍ക്കകം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കിയേക്കാം.
3. അജ്ഞാത സന്ദേശങ്ങള്‍ക്ക് പ്രതികരിക്കാതിരിയ്ക്കുക. സന്ദേശത്തില്‍ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാനോ തുറക്കാനോ ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങൾ ശ്രദ്ധിക്കണം. കാരണം അത് തട്ടിപ്പ് ആകാം. ഇത്തരം ലിങ്കുകൾ വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നിമിഷങ്ങള്‍ക്കകം ഹാക്കർമാരിൽ എത്താം. കൂടാതെ, ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. കഴിവതും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാന്‍ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.