ലഖ്‌നൗ: Hathras rape case പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PMModi) ആവശ്യപ്പെട്ടതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ കേസിൽ മൂന്നംഗ സമിതിയെ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയതായും യോഗി (Yogi Adithtanath) പറഞ്ഞു. ഈ അന്വേഷണ സംഘത്തെ ആഭ്യന്തര സെക്രട്ടറി ഭഗവാൻ സ്വരൂപ് നയിക്കും. സംഘത്തിലെ മറ്റ് അംഗങ്ങൾ ഡിഐജി ചന്ദ്രപ്രകാശ്, പൂനം ഐപിഎസ് എന്നിവരാണ്. ഏഴു ദിവസത്തിനുള്ളിൽ ഇവർ റിപ്പോർട്ട് സമർപ്പിക്കും. മാത്രമല്ല ഈ കേസിന്റെ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തുമെന്നും ആദിത്യനാഥ് പറഞ്ഞിട്ടുണ്ട്.
Also read: Hathras: ഗ്രാമവാസികളുടെ കടുത്ത എതിർപ്പിനിടയിൽ എരിഞ്ഞടങ്ങി യുപി പെൺകുട്ടി
ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ (Hathras Gangrape) 19 കാരിയുടെ മൃതശരീരം ഗ്രാമവാസികളുടെ കടുത്ത എതിർപ്പിനിടെ ഇന്നലെ രാത്രി കുടുംബക്കാരെ ഒന്നും അറിയിക്കാതെ മൃതദേഹം വീട്ടിലേയ്ക്ക് പോലും കൊണ്ടുപോകാൻ സമ്മതിക്കാതെ പൊലീസ് തിരക്കിട്ട് സംസ്ക്കരിച്ചിരുന്നു.
കഴിഞ്ഞ പതിനാലാം തീയതിയാണ് പത്തൊന്‍പതുകാരിയെ നാലു പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശി ലെ ഹത്റാസിലാണ് (Hathras) സംഭവം. കൃഷിയിടത്തില്‍ അമ്മയ്ക്കും സഹോദരനും ഒപ്പം പുല്ല് പറിക്കാന്‍ പോയ പെണ്‍ക്കുട്ടിയാണ് ക്രൂരപീഢനത്തിന് ഇരയായി ഇന്നലെ മരണമടഞ്ഞത്. അമ്മയും സഹോദരനും ഒന്നു നീങ്ങിയപ്പോൾ പെൺകുട്ടിയെ കാണാതാവുകയും ശേഷം ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ കുടുംബം കണ്ടെത്തുകയും ചെയ്തിരുന്നു.