അഹമ്മദാബാദ്: ലൈറ്റ് ഹൗസ് ഭവന പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പദ്ധതി നഗര വിഗസനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്‌കോട്ടിൽ (Rajkot) കേന്ദ്രസർക്കാർ പദ്ധതിക്ക് കീഴിൽ നിർമ്മിക്കാനൊരുങ്ങുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം പ്രകാരം പറഞ്ഞത്.
മാത്രമല്ല കൊറോണ (Corona) കാലത്ത് ഭവന വായ്പാ പദ്ധതികൾ ഉദാരമാക്കി രാജ്യം വ്യത്യസ്തമായ സമീപന രീതി സ്വീകരിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് ഭവന പദ്ധതികൾ (House Project) കേന്ദ്രസർക്കാരിന്റെ മുൻഗണനയിലായിരുന്നില്ലയെന്ന് പറഞ്ഞ പ്രധാനമന്ത്രി (PM Modi) ഭവന നിർമ്മാണത്തിന്റെ വിശദാംശങ്ങളും ഗുണനിലവാരവും സർക്കാർ പരിഗണിച്ചില്ലയെന്നും ഇനിയും ആ സമീപനത്തിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: Bank Holidays 2021: ജനുവരിയിൽ ബാങ്കുകൾക്ക് 16 ദിവസം അവധി ആയിരിക്കും, ശ്രദ്ധിക്കുക...
പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകുന്നതിലൂടെ രാജ്യം ഒരു വ്യത്യസ്തമായ സമീപനമാണ് തിരഞ്ഞെടുത്തതെന്നും പ്രധാനമന്ത്രി (PM Modi) പറഞ്ഞു. രാജ്‌കോട്ടിന് പുറമേ അഞ്ച് പ്രദേശങ്ങളിൽ കൂടി ലൈറ്റ് ഹൗസ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇൻഡോർ, ചെന്നൈ, റാഞ്ചി, അഗർത്തല, ലഖ്നൗ എന്നിവയാണ് ആ പ്രദേശങ്ങൾ. ഈ ആറ് പദ്ധതികളും രാജ്യത്തെ ഭവന പദ്ധതികൾക്ക് ഒരു പുതിയ ദിശാബോധം നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി 1144 വീടുകളുടെ തറക്കല്ലിടലാണ് പ്രധാനമന്ത്രി വീഡിയോ കോൺഫെറൻസിലൂടെ നിർവ്വഹിച്ചത്. ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രി (Gujarat CM) വിജയ് രൂപാണിയും പങ്കെടുത്തിരുന്നു. ലൈറ്റ് ഹൗസ് പദ്ധതിയുടെ ഉദ്ദേശം എന്നുപറയുന്നത് തന്നെ സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് സ്വന്തമായി വീട് നിർമ്മിച്ചു നൽകുകയെന്നതാണ്.
Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy