Narendra Modi: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസി സന്ദർശിക്കും

 21 കർഷകരുമായി മെഹന്ദിഗഞ്ചിൽ നേരിട്ട് ചർച്ച നടത്തും. കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനം വീക്ഷിക്കും. കൃഷി സഖി പദ്ധതിയുടെ ഭാഗമായ, കിഴക്കൻ ഉത്തർപ്രദേശിൽ നിന്നുമുള്ള അഞ്ച് വനിത കർഷകർ ഉൾപ്പടെയുള്ളവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Jun 18, 2024, 08:30 AM IST
  • 50,000 കർഷകർ പങ്കെടുക്കുന്ന റാലിയെ അഭിസംബോധന ചെയ്യും. ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പങ്കെടുക്കും.
  • അതിനുശേഷം കാശി വിശ്വനാഥ ക്ഷേത്രത്തിൽ മോദി ദർശനം നടത്തും.
Narendra Modi: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസി സന്ദർശിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്വന്തം മണ്ഡലമായ വാരണാസി സന്ദർശിക്കും. 2024 ലെ ലോക്സഭ ഇലക്ഷനിൽ വിജയിച്ച് മൂന്നാമത്തെ തവണയും പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് നരേന്ദ്രമോദി വാരണാസിയിലെത്തുന്നത്. കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരമുള്ള പതിനേഴാമത്തെ ഗഡു, പ്രധാനമന്ത്രി കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറും. മൂന്നാം തവണ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം നരേന്ദ്രമോദി ഒപ്പുവെച്ച ആദ്യ ഫയൽ കിസാൻ സമ്മാൻ നിധി പദ്ധതിയുടേതാണ്.

 21 കർഷകരുമായി മെഹന്ദിഗഞ്ചിൽ നേരിട്ട് ചർച്ച നടത്തും. കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനം വീക്ഷിക്കും. കൃഷി സഖി പദ്ധതിയുടെ ഭാഗമായ, കിഴക്കൻ ഉത്തർപ്രദേശിൽ നിന്നുമുള്ള അഞ്ച് വനിത കർഷകർ ഉൾപ്പടെയുള്ളവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. 50,000 കർഷകർ പങ്കെടുക്കുന്ന റാലിയെ അഭിസംബോധന ചെയ്യും. ചടങ്ങിൽ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പങ്കെടുക്കും. 

ALSO READ: ചുരമിറങ്ങി രാഹുൽ റായ്ബറേലിയിലേക്ക്...! പകരം പ്രിയങ്ക എത്തും

അതിനുശേഷം കാശി വിശ്വനാഥ ക്ഷേത്രത്തിൽ മോദി ദർശനം നടത്തും. കൂടാതെ ദശാശ്വമേധഘട്ടിലെ ഗംഗ ആരതിയിലും അദ്ദേഹം പങ്കെടുക്കും പങ്കെടുക്കും. 2024 ലെ ലോക്സഭ ഇലക്ഷനിൽ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് നരേന്ദ്രമോദി ജയിച്ചു കയറിയത്. വാരണാസിയിലടക്കം ബിജെപിയുടെ ശക്തി കേന്ദ്രങ്ങളായിരുന്ന പല മണ്ഡലങ്ങളിലും ബിജെപിക്ക് വലിയ രീതിയിലുള്ള തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News