Allu Arjun: പുഷ്പ 2 പ്രീമിയർ ഷോ ദുരന്തം: അല്ലു അർജുന് ആശ്വാസം; ജാമ്യം അനുവദിച്ച് നാമ്പള്ളി കോടതി

Allu Arjun: സംഭവത്തിൽ നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 3, 2025, 05:52 PM IST
  • അല്ലു അർജുന് ജാമ്യം അനുവദിച്ച് നാമ്പള്ളി കോടതി
  • നേരത്തെ ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു
Allu Arjun: പുഷ്പ 2 പ്രീമിയർ ഷോ ദുരന്തം: അല്ലു അർജുന് ആശ്വാസം; ജാമ്യം അനുവദിച്ച് നാമ്പള്ളി കോടതി

പുഷ്പ 2 പ്രീമിയ‍‍ർ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന് ആശ്വാസം. കേസിൽ നടന് സ്ഥിരജാമ്യം അനുവദിച്ച് വിചാരണ കോടതിയായ  നാമ്പള്ളി മജിസ്ട്രേറ്റ് കോടതി.

അമ്പതിനായിരം രൂപയും രണ്ട് ആൾ ജാമ്യവും എന്നീ രണ്ട് വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്. സംഭവത്തിൽ ഹൈക്കോടതി നടന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇടക്കാല ജാമ്യത്തിന്‍റെ കാലാവധി തീരുന്നതിന് മുമ്പാണിപ്പോള്‍ അല്ലു അര്‍ജുന് സ്ഥിരം ജാമ്യം ലഭിക്കുന്നത്.

ഡിസംബർ 4നാണ് പുഷ്പ 2 പ്രീമിയറുമായി ബന്ധപ്പെട്ട് സന്ധ്യ തിയേറ്ററിൽ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരിക്കുകയും ഇളയ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഡിസംബർ 13നാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും താരത്തിന് ലഭിച്ച ഇടക്കാല ജാമ്യം ലഭിച്ചു. 50,000 രൂപയുടെ ബോണ്ടിനാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News