കോട്ട, രാജസ്ഥാന്: രാജസ്ഥാനിലെ ചമ്പല്‍ നദിയുടെ തീരത്തുനിന്നും ജവാന്റെ മൃതദേഹം കണ്ടെത്തി. 19 കാരനായ സുരേന്ദ്ര സിംഗ് ഗര്‍ഹ്വാളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കരടി ആക്രമിച്ചതിന് സമാനമായ പരിക്കുകള്‍ മൃതദേഹത്തിലുള്ളതായി പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് സബ്ഇന്‍സ്പെക്ടര്‍ ധരംപാല്‍ പറഞ്ഞു. മറ്റുതരത്തിലുള്ള ആക്രമണം സൈനികനുനേരെ ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
Kota: The body of 19-year old army jawan Surendra Singh Garhwal was found on the banks of Chambal River. Assistant Sub-Inspector Dharampal says, 'wounds on his body suggest that he was attacked by a bear, the body has been sent for postmortem.' #Rajasthan (18.07.18) pic.twitter.com/aFuJ8JhQcG
— ANI (@ANI) July 18, 2018
കരടിയുടെ ആക്രമണം രണ്ട് ജവാന്മാരുടെ നേരെയായിരുന്നു. ഒരാളെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചതായി പൊലീസ് അറിയിച്ചു.