Rajasthan Budget 2023: 'പെട്ടിമാറിപ്പോയി'; രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വായിച്ചത് കഴിഞ്ഞ വർഷത്തെ ബജറ്റ്

Rajasthan CM Ashok Gehlot: സഭയിൽ ക്രമസമാധാനം നിലനിർത്തണമെന്ന് സ്പീക്കർ സിപി ജോഷി ആവശ്യപ്പെട്ടു. എന്നാൽ, പ്രതിപക്ഷം ബഹളം തുടർന്നതോടെ സഭ അരമണിക്കൂറോളം നിർത്തിവച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 10, 2023, 03:19 PM IST
  • സഭ പിരിഞ്ഞതിന് ശേഷം ബിജെപി എംഎൽഎമാർ നിയമസഭക്കകത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു
  • ബജറ്റ് വായിക്കാതെയും പരിശോധിക്കാതെയും ഒരു മുഖ്യമന്ത്രി നിയമസഭയിൽ വരുന്നത് എങ്ങനെയാണെന്ന് പ്രതിപക്ഷം ചോദിച്ചു
  • രാജസ്ഥാനിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നതും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആണ്.
Rajasthan Budget 2023: 'പെട്ടിമാറിപ്പോയി'; രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് വായിച്ചത് കഴിഞ്ഞ വർഷത്തെ ബജറ്റ്

2023-24 വർഷത്തെ ബജറ്റിന് പകരം മുൻ വർഷത്തെ ബജറ്റ് വായിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബജറ്റ് മാറിപ്പോയത് അറിയാതെ രാജസ്ഥാൻ മുഖ്യമന്ത്രി മുൻ വ‍ർഷത്തെ ബജറ്റ് വായിക്കുകയായിരുന്നു. ആദ്യ രണ്ട് പ്രഖ്യാപനങ്ങൾ വായിച്ചപ്പോൾ തന്നെ തെറ്റ് മനസ്സിലായ പ്രതിപക്ഷം സഭയിൽ ബഹളം ആരംഭിച്ചു.

പ്രതിഷേധവുമായി പ്രതിപക്ഷ അം​ഗങ്ങൾ സഭയുടെ മുൻ വശത്തേക്ക് എത്തി. നഗര-തൊഴിൽ-കൃഷി എന്നിവയെക്കുറിച്ച് മുൻ ബജറ്റിൽ നിന്നുള്ള കാര്യങ്ങളാണ് ഗെഹ്‌ലോട്ട് വായിച്ചത്. സഭയിൽ ക്രമസമാധാനം നിലനിർത്തണമെന്ന് സ്പീക്കർ സിപി ജോഷി ആവശ്യപ്പെട്ടു. എന്നാൽ, പ്രതിപക്ഷം ബഹളം തുടർന്നതോടെ സഭ അരമണിക്കൂറോളം നിർത്തിവച്ചു.

ALSO READ: Kerala Budget 2023: റബർ കർഷകരെ സംരക്ഷിക്കും; റബർ സബ്സിഡിക്ക് 600 കോടി

തുടർന്ന്, ഉദ്യോഗസ്ഥർ പുതിയ ബജറ്റ് എത്തിച്ചു. സഭ പിരിഞ്ഞതിന് ശേഷം ബിജെപി എംഎൽഎമാർ നിയമസഭക്കകത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബജറ്റ് വായിക്കാതെയും പരിശോധിക്കാതെയും ഒരു മുഖ്യമന്ത്രി നിയമസഭയിൽ വരുന്നത് എങ്ങനെയാണെന്ന് പ്രതിപക്ഷം ചോദിച്ചു. രാജസ്ഥാനിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നതും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആണ്.

ഈ വർഷം അവസാനം രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന ബജറ്റ് ആയതിനാൽ, എല്ലാ കണ്ണുകളും ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിലേക്ക് ഉറ്റുനോക്കുന്ന സമയത്താണ് വലിയ പിഴവ് സംഭവിച്ചിരിക്കുന്നത്. “ ബചത്, രഹത്, ബദത് ” (സമ്പാദ്യം, ആശ്വാസം, പുരോഗതി) എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് ബജറ്റ് അവതരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News