Chitra Ramkrishna| "ബാഗുകൾ തയ്യാറാക്കിക്കോളു,നമ്മുക്ക് സീ ഷെല്ലിലേക്ക് പോവാം" നീന്തലറിയില്ലേ? നമ്മുക്ക് കടലിൽ കുളിക്കാം ചിത്രക്ക് ലഭിച്ച ഇ-മെയിലുകൾ

കഴിഞ്ഞ ദിവസം മുംബൈയിലെ ചിത്രയുടെ വീട്ടിൽ 12 മണിക്കൂറാണ് സിബിഐ അവരെ ചോദ്യം ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Feb 20, 2022, 12:58 PM IST
  • ചിത്രയുടെ വീട്ടിൽ 12 മണിക്കൂറാണ് സിബിഐ അവരെ ചോദ്യം ചെയ്തത്
  • മുൻപ് ഗംഗാ തീരത്താണ് യോഗിയെ താൻ കണ്ട് മുട്ടിയതെന്ന് ചിത്ര പറയുന്നു
  • നീന്തലറിയാമെങ്കിൽ നമ്മുക്ക് കടലിൽ കുളിക്കാമെന്നും യോഗിയുടെ ഇ-മെയിലിൽ
Chitra Ramkrishna| "ബാഗുകൾ തയ്യാറാക്കിക്കോളു,നമ്മുക്ക്  സീ ഷെല്ലിലേക്ക് പോവാം"  നീന്തലറിയില്ലേ? നമ്മുക്ക് കടലിൽ കുളിക്കാം ചിത്രക്ക് ലഭിച്ച ഇ-മെയിലുകൾ

Mumbai: അതീവ പ്രാധാന്യമുള്ള വിവരങ്ങൾ അഞ്ജത യോഗിക്ക് ചോർത്തി നൽകിയെന്ന കണ്ടെത്തലിന് പിന്നാലെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് മേധാവി ചിത്ര രാമകൃഷ്ണനെ പറ്റി പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.ചിത്രയും അഞ്ജാത യോഗിയും തമ്മിലുള്ള ഇ-മെയിൽ സംഭാഷണങ്ങളും ഇതിനോടകം പുറത്ത് വിട്ടിരിക്കുകയാണ് സെബി. കഴിഞ്ഞ ദിവസം മുംബൈയിലെ ചിത്രയുടെ വീട്ടിൽ 12 മണിക്കൂറാണ് സിബിഐ അവരെ ചോദ്യം ചെയ്തത്.

rigyajursama@outlook.com എന്ന ഇ-മെയിൽ വിലാസത്തിൽ നിന്നാണ് ചിത്രയുടെ അഞ്ജാത ഗുരു അവരോട് സംസാരിച്ചിരുന്നത്.  20 വർഷങ്ങൾക്ക് മുൻപ് ഗംഗാ തീരത്താണ് യോഗിയെ താൻ കണ്ട് മുട്ടിയതെന്ന് ചിത്ര പറയുന്നു. തനിക്ക് അദ്ദേഹത്തിൻറെ സ്ഥലം എവിടെയാണെന്നോ അങ്ങോട്ടേക്ക് എങ്ങിനെ പോണമെന്നോ അറിയില്ല. എനിക്ക് അദ്ദേഹത്തിൻറെ നിർദ്ദേശം ആവശ്യം വരുമ്പോൾ ഞാൻ അദ്ദേഹത്തിനോട് സംസാരിക്കാറുണ്ടെന്നും ചിത്ര ചോദ്യം ചെയ്യലിൽ പറഞ്ഞു.

സെബി പുറത്ത് വിട്ട ചിത്രയുടെ ഇ-മെയിലുകൾ

17 ഫെബ്രുവരി 2015-ൽ  എത്തിയ യോഗിയുടെ ഇ-മെയിൽ സന്ദേശത്തിൽ താൻ സീ ഷെല്ലിലേക്ക് യാത്ര പോവുകയാണെന്നും പറ്റിയാൽ ഒപ്പം വരണമെന്നും ആവശ്യപ്പെടുന്നു. നീന്തലറിയാമെങ്കിൽ നമ്മുക്ക് കടലിൽ കുളിക്കാമെന്നും യോഗിയുടെ ഇ-മെയിലിൽ പറയുന്നു.

18 ഫെബ്രുവരി 2015-ൽ എത്തിയ സന്ദേശത്തിൽ ചിത്രയെ ഇന്ന് കാണാൻ നന്നായിട്ടുണ്ടെന്നും മുടി ഭംഗിയായി ഒരുക്കാൻ ചിത്ര ഇനിയും  പഠിച്ചെന്നും യോഗി പറയുന്നുണ്ട്. മാർച്ചിൽ ഫ്രീയായി ഇരിക്കണമെന്നും യോഗിയുടെ ഇ-മെയിലിൽ ഉണ്ട്.25 ഫെബ്രുവരി 2015-ൽ എത്തിയ ഇ-മെയിലിൽ പാട്ടിനെക്കുറിച്ചും സന്തോഷവതിയായി ഇരിക്കണമെന്നുമൊക്കെയായിരുന്നു നിർദ്ദേശങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News