Srinagar: ശ്രീനഗറിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ലാൽ ചൗക്കിലെ മൈസുമയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം,കഴിഞ്ഞ കുറേ ദിവസങ്ങളായി കാശ്മീരില്‍ ആക്രമണ സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. തിങ്കളാഴ്ച വൈകുന്നേരം പുൽവാമയിൽ നടന്ന മറ്റൊരു തീവ്രവാദി ആക്രമണത്തിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. പുൽവാമ ജില്ലയിലെ ലജൂറയിൽ ബിഹാർ സ്വദേശികളായ പട്‌ലേശ്വർ കുമാർ, ജാക്കോ ചൗധരി എന്നിവർക്കാണ് പരിക്കേറ്റത്.
അതുകൂടാതെ, ഞായറാഴ്ചയും പുൽവാമയിൽ ആക്രമണമുണ്ടായി. ഈ സംഭവത്തില്‍ പഞ്ചാബിൽ നിന്നുള്ള രണ്ട് തൊഴിലാളികളാണ് തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായത്. പഞ്ചാബിലെ പത്താൻകോട്ട് സ്വദേശികളായ ധീരജ് ദത്ത്, സുരീന്ദർ സിംഗ് എന്നിവർക്ക് നേരെയാണ് അക്രമികൾ വെടിയുതിർത്തത്.
Also Read: PF Update...!! പിഎഫ് അക്കൗണ്ടിൽ 2.50 ലക്ഷത്തിൽ കൂടുതൽ നിക്ഷേപിച്ചാൽ ഇനി നികുതി അടയ്‌ക്കേണ്ടി വരും
റിപ്പോര്‍ട്ട് അനുസരിച്ച്, ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഷോപ്പിയാനിലെ ചോട്ടോഗാം മേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു കശ്മീരി പണ്ഡിറ്റിന് വെടിയേറ്റു. സോനു കുമാർ ബൽജിയ്‌ക്കാണ് വെടിയേറ്റത്. കടയുടമയായ സോനുവിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇദ്ദേഹത്തെ ശ്രീനഗറിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നിരവധി ആക്രമണ സംഭവങ്ങളാണ് കശ്മീർ താഴ്വരയിൽ ഉണ്ടായിരിയിരിയ്ക്കുന്നത്.
മൂന്ന് ദിവസം മുമ്പ് ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ ഇ തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്കും പരിക്കേറ്റിരുന്നു
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക