The Kerala Story: 'തീവ്രവാദത്തെ തുറന്നു കാട്ടിയ ചിത്രം'; ’ദി കേരള സ്റ്റോറിക്ക്’ നികുതിയിളവ് പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ

സുദിപ്തോ സെന്നിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ദി കേരള സ്റ്റോറി. ഇന്ത്യയിൽ നിന്ന് മാത്രം ആദ്യ ദിവസം 8.03 കോടി രൂപയാണ് നെറ്റ് കളക്ഷൻ നേടിയത്.  

Written by - Zee Malayalam News Desk | Last Updated : May 6, 2023, 03:14 PM IST
  • മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
  • തീവ്രവാദത്തെ കുറിച്ചുള്ള ഭീകരസത്യം തുറന്ന് കാട്ടിയ ചിത്രമാണ് ദി കേരള സ്റ്റോറി.
  • അതുകൊണ്ട് തന്നെ ഈ ചിത്രത്തിന് നികുതിയിളവ് നൽകാൻ സർക്കാർ തീരുമാനിച്ചെന്നായിരുന്നു ശിവരാജ് സിം​ഗ് ചൗഹാന്റെ ട്വീറ്റ്.
The Kerala Story: 'തീവ്രവാദത്തെ തുറന്നു കാട്ടിയ ചിത്രം'; ’ദി കേരള സ്റ്റോറിക്ക്’ നികുതിയിളവ് പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ

മധ്യപ്രദേശ്: ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന് മധ്യപ്രദേശ് സർക്കാർ നികുതിയിളവ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദത്തെ കുറിച്ചുള്ള ഭീകരസത്യം തുറന്ന് കാട്ടിയ ചിത്രമാണ് ദി കേരള സ്റ്റോറി. അതുകൊണ്ട് തന്നെ ഈ ചിത്രത്തിന് നികുതിയിളവ് നൽകാൻ സർക്കാർ തീരുമാനിച്ചെന്നായിരുന്നു ശിവരാജ് സിം​ഗ് ചൗഹാന്റെ ട്വീറ്റ്.

സുദിപ്തോ സെന്നിന്റെ സംവിധാനത്തിൽ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ദി കേരള സ്റ്റോറീസ്. റിലീസിന് മുൻപേ വൻ വിവാദങ്ങളുണ്ടാക്കിയ ചിത്രത്തിന് തിയേറ്ററിൽ നിന്ന് ഭേദപ്പെട്ട അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. കളക്ഷനിലും ദി കേരള സ്റ്റോറി സിനിമ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ചിത്രം ആദ്യ ദിവസം 8.03 കോടി രൂപ നെറ്റ് കളക്ഷൻ ഇന്ത്യയിൽ നിന്ന് മാത്രം സ്വന്തമാക്കി എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റായ തരൺ ആദർശ് തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഇതിൽ 4 കോടിയോളം രൂപ രാജ്യത്തെ മൾട്ടിപ്ലെക്സ് ചെയിനുകളിലൂടെ മാത്രമാണ് ലഭിച്ചത്. 

 

ആദ്യ ദിനം ഉണ്ടായ കളക്ഷൻ വച്ചു നോക്കുമ്പോൾ വീക്കെന്റ് കളക്ഷനിൽ അത്ഭുതകരമായ വളർച്ച ഉണ്ടാകാനുള്ള സാധ്യത പല ട്രേഡ് അനലിസ്റ്റുകളും തള്ളിക്കളയുന്നില്ല. ശനി, ഞായർ ദിവസങ്ങൾ അവധി ദിവസങ്ങൾ ആയതിനാൽത്തന്നെ ഈ ദിവസങ്ങളിൽ കൂടുതൽ പ്രേക്ഷകർ തിയേറ്ററിലേക്ക് എത്തും. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ വൻ വിവാദത്തോടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു കശ്മീർ ഫയൽസ്. 252 കോടിയായിരുന്നു സിനിമ ഇന്ത്യയിൽ നിന്ന് സ്വന്തമാക്കിയ ഫൈനൽ നെറ്റ് കളക്ഷൻ കളക്ഷൻ. ദി കേരള സ്റ്റോറിക്കും ഇതുപോലെ ഒരു വലിയ ഫിഗർ കളക്ഷൻ നേടാനാകുമോ എന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകർ. 

Also Read: Enthada Saji Movie: ചാക്കോച്ചൻ-ജയസൂര്യ ചിത്രം 'എന്താടാ സജി' ഒടിടിയിലെത്തി; എവിടെ കാണാം?

കേരളത്തിൽ മതപരിവർത്തനം നടത്തപ്പെട്ട് സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്കായി കൊണ്ടു പോകപ്പെട്ട പെൺകുട്ടികളുടെ കഥയാണ് ദി കേരള സ്റ്റോറി പറയുന്നത്. കേരളത്തിൽ മിക്കയിടത്തും സിനിമയ്ക്ക് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News