ന്യൂഡൽഹി: ഉത്തർ പ്രദേശിൽ രണ്ട് അൽക്വയ്ദ തീവ്രവാദികളെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കക്കോറി പ്രദേശത്ത് പോലീസ് എ.ടി.എസ് നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്.
പിടിയിലായ തീവ്രവാദികൾക്കായി പോലീസ് കുറച്ചു നാളുകളായി തിരച്ചിൽ നടത്തി വരികയായിരുന്നുവെന്ന് എ.ടി.എസ് ഐജി ജി.കെ ഗോസാമി മാധ്യമങ്ങളോട് പറഞ്ഞു.
ALSO READ: അനന്ത്നാഗില്‍ തീവ്രവാദി ആക്രമണം; സിആര്‍പിഎഫ് ജവാന് വീരമൃത്യു
Lucknow ATS conducts searches in Kakori. Details awaited. pic.twitter.com/gPcqRbKMmL
— ANI UP (@ANINewsUP) July 11, 2021
ഡൽഹി,യുപി പ്രദേശങ്ങളിലായി സ്ഫോടനങ്ങളും ചാവേർ ആക്രമണങ്ങളും നടത്താനായിരുന്നു ഇവരുടെ പരിപാടിയെന്നാണ് പോലീസ് പറഞ്ഞത്. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും സ്ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തു.
അതേസമയം ഡൽഹിയിലടക്കം ജാഗ്രതാ നിർദ്ദേശം ഇതിനോടകം നൽകിക്കഴിഞ്ഞു. രഹസ്യാന്വേഷണ വിഭാഗങ്ങൾ നേരത്തെ തന്നെ ഇത്തരം ആക്രമണങ്ങളുടെ സാധ്യത സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA