ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ സന്ദർശന നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ എത്തിയത്. ഇന്നലെ രാത്രിയാടോയാണ് ഷാ മണിപ്പൂരിൽ എത്തിയത്. ഇന്നലെ തന്നെ ഇംഫാലിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗം വിളിച്ച് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ന് അക്രമ ബാധിത മേഖലകൾ സന്ദർശിച്ചേക്കും. രാത്രി വൈകിയും അമിത് ഷാ ഗവർണർ അനസൂയ ഉയികേയെ കണ്ട് ഷാ സ്ഥിതി വിലയിരുത്തി.
വിവിധ ജന വിഭാഗങ്ങളുമായി സംസാരിച്ച് സമാധാന ശ്രമങ്ങൾ നടത്തുകയെന്നതാണ് അമിത് ഷായുടെ ലക്ഷ്യം. ഇംഫാലിൽ അടക്കം ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഷായുടെ സന്ദർശനം. മണിപ്പൂരിലെ സംഘർഷത്തിൽ ഇതുവരെ എൺപതോളം പേരാണ് കൊല്ലപ്പെട്ടത്. ചൈനീസ് ഗ്രനേഡ് അടക്കമുള്ള ആയുധങ്ങളുമായി 25 അക്രമികളെ സൈന്യം ഇന്ന് പിടികൂടിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ സംഘർഷത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിക്ക് നിവേദനം നൽകും.
2000 Currency Notes: 2000 രൂപ നോട്ട് പിന്‍വലിക്കല്‍, ആർബിഐ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി
New Delhi: തിരിച്ചറിയല്‍ രേഖയോ സ്ലിപ്പോ ഇല്ലാതെ 2000 രൂപ നോട്ട് മാറ്റിയെടുക്കാമെന്നുള്ള RBI തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. പൗരന്മാർക്ക് അസൗകര്യം ഒഴിവാക്കാനാണ് 2000 രൂപയുടെ കറൻസി നോട്ടുകൾ മാറാൻ അനുമതി നൽകുന്ന വിജ്ഞാപനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളിയത്.
ഹര്‍ജി തള്ളിയ കോടതി സർക്കാരിന്റെ തീരുമാനം വികൃതമോ ഏകപക്ഷീയമോ ആണെന്നോ കള്ളപ്പണം, കള്ളപ്പണം വെളുപ്പിക്കൽ, കൊള്ളലാഭം, അഴിമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നുവെന്നോ പറയാനാകില്ലെന്നും വ്യക്തമാക്കി.
ഇത് പൂർണ്ണമായും സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും സർക്കാർ എടുത്ത തീരുമാനത്തിന്മേൽ കോടതികൾ അപ്പീൽ അതോറിറ്റിയായി ഇരിക്കരുതെന്നും ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും ജസ്റ്റിസ് സുബ്രമോണിയം പ്രസാദും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. റിക്വിസിഷൻ സ്ലിപ്പും ഐഡന്റിറ്റി പ്രൂഫും ഇല്ലാതെ 2000 രൂപ നോട്ടുകൾ മാറാൻ അനുവദിക്കുന്ന ആർബിഐയുടെയും എസ്ബിഐയുടെയും വിജ്ഞാപനങ്ങളെ ചോദ്യം ചെയ്ത് അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...