ഡെറാഡൂൺ: സംസ്ഥാനത്തെ പ്രതിദിന കോവിഡ് (Covid 19) നിരക്ക് കുറയുന്ന സാഹചര്യത്തിൽ നാളെ (നവംബർ 20) മുതൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ (Restrictions) പിൻവലിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ (Uttarakhand Government) തീരുമാനിച്ചു. എന്നാൽ മാസ്ക് (Mask) ധരിക്കുന്നത് നിർബന്ധമാണ്.
Statewide COVID restrictions being cancelled with effect from Nov 20. Wearing of masks will be mandatory at public places, workplaces & on public transport. Spitting at public places is illegal and will result in fine & punishment: Uttarakhand State Disaster Management Authority pic.twitter.com/ec5LcnZ5Bv
— ANI (@ANI) November 19, 2021
പൊതു സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും പൊതുഗതാഗതത്തിലും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാണെന്ന് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ഏറ്റവും പുതിയതായി ഇറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കി. മാത്രമല്ല, പൊതുസ്ഥലത്ത് തുപ്പുന്നതും നിയമവിരുദ്ധമാണ്. ഇത് ലംഘിക്കുന്നവർക്ക് പിഴയും ശിക്ഷയും ലഭിക്കും.
Also Read: India Covid Update : രാജ്യത്ത് 11,106 പേർക്ക് കൂടി കോവിഡ് രോഗബാധ; 459 പേർ മരണപ്പെട്ടു
അതേസമയം, ഇന്നലെ ഉത്തരാഖണ്ഡിൽ 23 പുതിയ COVID-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,44,074 ആയി. ഇന്നലെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ മരണസംഖ്യ 7,404 ആണ്.
Also Read: Breaking: എല്ലാം പഴയപടി...!! കോവിഡിനെ പൂര്‍ണ്ണമായും അതിജീവിച്ച് മധ്യപ്രദേശ്
സംസ്ഥാനത്ത് ആകെ 3,30,332 പേർ കോവിഡ് മുക്തരായി. ഉത്തരാഖണ്ഡിലെ Recovery Rate 96.01 ശതമാനമായും രോഗബാധ നിരക്ക് 0.12 ശതമാനവുമാണ്. അതേസമയം രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറിൽ 11,106 പേർക്ക് കോവിഡ് (Covid 19) സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,44,89,623 ആയി ഉയർന്നു. മാത്രമല്ല രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,26,620 ആയി കുറഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...