ഇപ്പോൾ സിനിമകളിൽ കോമഡിക്കായി തെങ്ങുകയറ്റ തൊഴിലാളി ഒക്കെ സൂപ്പർ ബൈക്കിൽ വരുന്ന കാഴ്ചകൾ കാണാൻ ഇടയാകാറുണ്ട്. സാധാരണ ജീവിതത്തിൽ അങ്ങനെ ഒരു കാഴ്ച ചിലപ്പോൾ കണ്ടേക്കാം എന്നാലും വളരെ വിരളമായിരിക്കും. തൊങ്ങ് കയറ്റുകാർ പോട്ടെ, മീനും പാലും തുടങ്ങിയവ വിൽക്കാനെത്തുന്നവരാണ് നമ്മുടെ നാട്ടിൽ ഇരുചക്ര വാഹനങ്ങളിൽ കാണാൻ ഇടയാകുന്നത്. ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരുന്നതിനാൽ ഇവർ പലപ്പോഴും ഒരു പെട്രോൾ ചിലവാകാത്ത ബൈക്കുകളാകും ഉപയോഗിക്കുക. എന്നാൽ നമ്മുടെ മുന്നിൽ പാൽ വിൽക്കാൻ ഒരു പാലുകാരൻ ഹാർലി ഡേവിഡ്സണിൽ ബൈക്കിൽ എത്തിയാൽ എങ്ങനെ ഇരിക്കും? ഞെട്ടുമോ? എന്നാൽ ഞെട്ടിക്കോ, അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി കൊണ്ടിരിക്കുന്നത്.
ഹാർലി ഡേവിഡ്സൺ ബൈക്കിന്റെ ഇരുവശങ്ങളിലായി പാൽ ഒഴിച്ച് കൊണ്ടുപോകുന്ന വലിയ പാത്രങ്ങൾ തൂക്കിയിട്ടുകൊണ്ട് സഞ്ചരിക്കുന്ന യുവാവിനെ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പാലുമായി എത്തുന്ന യുവാവിനെ അല്ല, എല്ലാവരും ശ്രദ്ധച്ചത് ആ യുവാവ് ഓടിച്ച ബൈക്കാണ്. ഇന്ത്യയിലെ ബൈക്ക് വിപണിയൽ ഏറ്റവും ഉയർന്ന മൂല്യമുള്ള മോട്ടോർ സൈക്കിളുകളിൽ ഒന്നാണ് ഹാർലി ഡേവിഡ്സണിന്റെ വിവിധ മോഡലുകൾ. ഏറ്റവും കുറഞ്ഞത് 12 ലക്ഷം രൂപയോളം വരും യുഎസ് കമ്പനിയുടെ മോട്ടോർ സൈക്കിളിന്റെ വില.
ALSO READ : Viral Video: ചായ കുടിയ്ക്കാന്‍ നടു റോഡില്‍ ബസ് നിര്‍ത്തി മുങ്ങി ഡ്രൈവര്‍..! വീഡിയോ വൈറല്‍
എന്നിരുന്നാലും ഈ ആഢംബര ബൈക്കിന്റെ ഉടമയായ യുവാവിന്റെ സ്വദേശമോ മറ്റ് വിവരങ്ങളോ വ്യക്തമല്ല. ആകെ ആറിയാൻ സാധിക്കുന്നത് നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ഗുജ്ജർ എന്ന ജാതി പേര് മാത്രമാണ്. ഭൂപ്രകൃതിയും ജാതി പേരും നോക്കുമ്പോൾ ഹാർലി ഡേവിഡ്സണിൽ എത്തുന്ന പാൽക്കാരൻ പയ്യൻ വടക്കെ ഇന്ത്യൻ സ്വദേശിയാണെന്ന്. വീഡിയോ ഒന്ന് കണ്ട് നോക്കാം
അമിത് ഭണ്ഡാന എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡിസംബർ 18ന് പങ്കുവച്ച് വീഡിയോ ഇതിനോടകം മൂന്ന് മില്യൺ പേർ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് ഈ വീഡിയോ കണ്ടിട്ട് ഞെട്ടിയിരിക്കുന്നത്. അവർ തങ്ങളുടെ ഞെട്ടൽ കമന്റ് രൂപത്തിൽ രേഖപ്പെടുത്തിട്ടുമുണ്ട്. "ആഗ്രഹവും ജോലിയും ഒരുമിക്കുമ്പോൾ", ഇതുകൊണ്ടാണ് ഹാർലി ഡേവിഡ്സൺ കമ്പനി ഇന്ത്യ വിട്ടത്, തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...