ലോകത്തിലെ ഏറ്റവും വലിയ എക്സ്പ്രസ് വേ ഇന്ത്യയില്‍??

ഏകദേശം 36,000 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 

Last Updated : Jan 30, 2019, 11:01 AM IST
ലോകത്തിലെ ഏറ്റവും വലിയ എക്സ്പ്രസ് വേ ഇന്ത്യയില്‍??

അലഹബാദ്: ലോകത്തിലെ ഏറ്റവും നീളമേറിയ എക്സ്പ്രസ് വേ നിർമ്മിക്കുമെന്ന പ്രഖ്യാപനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌.  

അലഹബാദിനെ പടിഞ്ഞാറൻ ജില്ലകളുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഗംഗ എക്സ്പ്രസ് വേ നിർമിക്കുന്നത്. കുംഭമേളയ്ക്കിടെ വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാന൦.

ഏകദേശം 36,000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന എക്സ്പ്രസ് വേയ്ക്ക് 600 കിലോമീറ്റർ‌ ദൈർഘ്യമുണ്ടാകുമെന്നും യോഗി വ്യക്തമാക്കി. 

മീറത്തിൽ നിന്ന് തുടങ്ങി, അംറോഹ, ബുലന്ദ്ഷഹർ, ബദൗൻ, ഷാഹ്ജാൻപൂർ, ഫാറുഖാബാദ്, ഹർദോയ്, കനൗജ്, ഉന്നാവോ, റായ് ബറേലി, പ്രതാപ് ഗഡ് എന്നിവിടങ്ങളിലൂടെ അലഹബാദിലാണ് എക്സ്പ്രസ് വേ അവസാനിക്കുന്നത്. 

നാല് വരിമുതൽ ആറു വരിവരെയുള്ള എകസ്പ്രസ് വേ നിര്‍മ്മിക്കാനായി 6556 ഹെക്ടർ ഭൂമിയാണ് വേണ്ടത്.  
 

Trending News