Cabinet meeting: 'നിലവിലെ കാറുകൾ അപര്യാപ്തം, പത്ത് മന്ത്രിമാർക്ക് പുത്തൻ കാറുകൾ'; മൂന്ന് കോടി 22 ലക്ഷം രൂപ അനുവദിച്ചു

Cabinet meeting: നിലവിലുള്ള വാഹനങ്ങൾ അപര്യാപ്തമായതിനാൽ പുതിയ വാഹനങ്ങൾ വാങ്ങിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്.

Written by - Zee Malayalam News Desk | Last Updated : Aug 13, 2022, 09:22 AM IST
  • വാഹനങ്ങൾ പഴകി അപകടാവസ്ഥയിലായെന്ന് മന്ത്രിമാർ പറയുന്നു
  • എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 10 വാഹനങ്ങൾ വാങ്ങുന്നത് ധനകാര്യവകുപ്പ് എതിർത്തിരുന്നു
  • അഞ്ച് വാഹനങ്ങൾ വാങ്ങാനാണ് ധനവകുപ്പ് അനുമതി നൽകിയത്
  • ഇതിനെ മറികടന്നാണ് പത്ത് വാഹനങ്ങൾ വാങ്ങുന്നതിനുള്ള തീരുമാനം മന്ത്രിസഭാ യോ​ഗം കൈക്കൊണ്ടത്
Cabinet meeting: 'നിലവിലെ കാറുകൾ അപര്യാപ്തം, പത്ത് മന്ത്രിമാർക്ക് പുത്തൻ കാറുകൾ'; മൂന്ന് കോടി 22 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: മന്ത്രിമാർക്കായി പത്ത് പുതിയ കാറുകൾ വാങ്ങാൻ മന്ത്രിസഭായോ​ഗത്തിൽ അം​ഗീകാരം. മൂന്ന് കോടി 22 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിലവിലെ വാഹനങ്ങൾ അപര്യാപ്തമാണെന്നാണ് വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കുന്നത്. ഇന്നോവ ക്രിസ്റ്റ തന്നെയാണ് മന്ത്രിമാർക്കായും വാങ്ങുന്നത്. ഒരു കാറിന് 32 ലക്ഷം രൂപയാണ് വില. മന്ത്രിമാർക്ക് വാഹനങ്ങൾ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. നിലവിലുള്ള വാഹനങ്ങൾ അപര്യാപ്തമായതിനാൽ പുതിയ വാഹനങ്ങൾ വാങ്ങിക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്.

വാഹനങ്ങൾ പഴകി അപകടാവസ്ഥയിലായെന്ന് മന്ത്രിമാർ പറയുന്നു. ഏതാനും മാസം മുൻപ് ധനമന്ത്രി കെ. എൻ. ബാലഗോപാലിൻ്റെ കാറിന്റെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചിരുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 10 വാഹനങ്ങൾ വാങ്ങുന്നത് ധനകാര്യവകുപ്പ് എതിർത്തിരുന്നു. അഞ്ച് വാഹനങ്ങൾ വാങ്ങാനാണ് ധനവകുപ്പ് അനുമതി നൽകിയത്. ഇതിനെ മറികടന്നാണ് പത്ത് വാഹനങ്ങൾ വാങ്ങുന്നതിനുള്ള തീരുമാനം മന്ത്രിസഭാ യോ​ഗം കൈക്കൊണ്ടത്. മുഖ്യമന്ത്രി കിയ കാർണിവൽ വാങ്ങിയിട്ട് ഒരു മാസമായില്ല. അതിന് ഏതാനും മാസം മുൻപ് പുതിയ മൂന്ന് കാറുകളും വാങ്ങിയിരുന്നു.

നേമം കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം നേമത്തെ കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ മന്ത്രാലയത്തിന്‍റെ തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 2011-12-ലെ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ പ്രാധാന്യം 2019-ൽ തറക്കല്ലിടുന്ന ഘട്ടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി പ്രത്യേകം എടുത്തു പറഞ്ഞതാണ്. പദ്ധതി പൂർത്തിയായാൽ കോച്ചുകളുടെ മെയിൻ്റനൻസ് പൂർണമായി ഇങ്ങോട്ടു മാറ്റുമെന്നും വാഗ്ദാനം ചെയ്തിരുന്നു. 

പദ്ധതി ഉപേക്ഷിച്ചതോടെ  ഭൂമി വിട്ടു നൽകിയവർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൻ്റെ റെയിൽവേ വികസനത്തിന്  പുതിയ ഊർജ്ജം സമ്മാനിക്കാൻ പര്യാപ്തമായ ഒരു പദ്ധതിയാണ് കേന്ദ്ര സർക്കാർ ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തീരുമാനം തിരുത്തി പദ്ധതി സ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News