വേനൽ അവധി വന്നതിന് പിന്നാലെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വലിയ രീതിയിൽ വർധിച്ചിരിക്കുകയാണ്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും അവധിക്കാലം ആഘോഷിക്കാൻ മലയാളികൾ പലപ്പോഴും തിരഞ്ഞെടുക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് മൂന്നാർ. ബഡ്ജറ്റ് ഫ്രണ്ട്ലി ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് വേണ്ടി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ മികച്ച ഒരു പാക്കേജ് തന്നെ ആരംഭിച്ചിരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയുടെ ചടയമംഗലം ഡിപ്പോയിൽ നിന്നാണ് ഈ മൂന്നാർ യാത്ര ആരംഭിക്കുന്നത്.
മെയ് 24 വെള്ളിയാഴ്ച പുലർച്ചെ 4.00 മണിക്ക് ചടയമംഗലം ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന യാത്ര, മാമലക്കണ്ടം, മാങ്കുളം, ആനക്കുളം, ലക്ഷ്മി എസ്റ്റേറ്റ്, മൂന്നാര്‍, മറയൂർ, കാന്തല്ലൂർ എന്നിവിടങ്ങളാണ് പ്രധാനമായും സന്ദർശിക്കുന്നത്. മാമലക്കണ്ടം എന്ന കാടിനു നടുവിലെ അതിമനോഹരമായ ഗ്രാമം ആണ് യാത്രയിലെ മുഖ്യ ആകർഷണം. നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം അതിന്റെ ശാന്തതയുടെയും പ്രകൃതിഭംഗിയുടെയും പേരിലാണ് പ്രസിദ്ധമായിരിക്കുന്നത്.
ALSO READ: എസ്എസ്എൽസി 'സേ' പരീക്ഷാ ടൈം ടേബിൾ പുറത്ത്; വിശദ വിവരങ്ങൾ
ഇടുക്കി-എറണാകുളം ജില്ലകളുടെ അതിര്‍ത്തിയായ ഇവിടം കേരളത്തിൽ തന്നെ തീർച്ചയായും കാണേണ്ട സ്ഥലമാണ്. തുടർന്ന് മാങ്കുളവും ആനക്കുളവുമാണ് സന്ദർശിക്കുന്നത്. ഇടുക്കിയിലെ സ്വയം പര്യാപ്തതമായ ഗ്രാമങ്ങളിലൊന്നാണ് മാങ്കുളം. ചന്ദനക്കാടുകളുടെ മറയൂരും മുനിയറകളും കാന്തല്ലൂരിലെ ആപ്പിൾതോട്ടങ്ങളും കൃഷികളും ടീ ഫാക്ടറിയും മാട്ടുപ്പെട്ടി അണക്കെട്ടും കുണ്ടള ഡാമും എക്കോ പോയിന്റും ഹിൽ ടോപ്പും പിന്നെ ബോട്ടിങ്ങും ഒക്കെയായി ഈ യാത്ര മൊത്തത്തിൽ ആസ്വദിക്കാം.
യാത്ര മെയ് 25 ശനിയാഴ്ച രാത്രിയോടെ തിരികെ ചടയമംഗലം ഡിപ്പോയിൽ എത്തും. യാത്രാ നിരക്ക്, യാത്രയിലെ താമസം, ബോട്ടിങ്, ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടെ ഒരാൾക്ക് 1760 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും 9961530083, 9745359594, 9656310920, 8907037802 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.