തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കെപിസിസിക്ക് എതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയ രാജീവ് ചന്ദ്രശേഖർ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കെപിസിസി ഇലക്ഷൻ വിഭാഗം കൺവീനർ എം.കെ റഹ്മാൻ കമ്മീഷന് പരാതി നൽകി.
രാജീവ് ചന്ദ്രശേഖർ പരാതി നൽകിയത് കേന്ദ്രമന്ത്രിയുടെ ലെറ്റർ ഹെഡ്ഡിലാണ്. അദ്ദേഹം താൻ കേന്ദ്രമന്ത്രിയാണെന്ന് അതിൽ പറയുന്നു. തന്റെ ഭരണപരമായ പദവി തിരഞ്ഞെടുപ്പ് ലക്ഷ്യം കൈവരിക്കാൻ ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും ഇതിനെതിരെ നടപടി വേണമെന്നും കെപിസിസിയുടെ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖർ ഇലക്ഷൻ കമ്മീഷന് നൽകിയ പരാതിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എം.കെ റഹ്മാൻ വ്യക്തമാക്കി.
ALSO READ: യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ കൂടി, ഇന്നത്തെ നിരക്ക് അറിയാം
മോദി സർക്കാരിനും യുഡിഎഫ് എംപിമാർക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയൻ
പത്തനാപുരം: മോദി സർക്കാരിനും യുഡിഎഫ് എംപിമാർക്കുമെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാവേലിക്കര ലോക്സഭാ പാർലമെൻ്റ്റ് ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി അഡ്വ.സി.എ അരൂൺ കുമാറിൻ്റെ വിജയത്തിനായുള്ള പത്തനാപുരം അസംബ്ലി മണ്ഡലം കൺവൻഷൻ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചപ്പോരാണ് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്.
കേന്ദ്ര ഗവൺമെൻ്റിനെ സഹായിക്കുന്നത് പോലെയാണ് ഇവിടെ നിന്ന് കഴിഞ്ഞ തവണ വിജയിച്ച് പോയ യുഡിഎഫിൻ്റെ 18 എംപിമാരടങ്ങുന്ന സംഘം പ്രവർത്തിച്ചതെന്നും മോദിയെ സഹായിക്കുന്ന നിലപാടാണ് ഇവർ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിലെ വികസനത്തിന് വേണ്ടി ഇവർ ചെറുവിരൽ പോലും അനക്കിയിട്ടില്ല. കേന്ദ്ര സർക്കാരിനൊപ്പം ചേർന്ന് സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ മതനിരപേക്ഷയെ തകർക്കുന്ന നിലപാടാണ് മോദി സർക്കാർ സ്വീകരിക്കുന്നതെന്നും ഈ നില തുടർന്നാൽ രാജ്യത്ത് പതിറ്റാണ്ടുകൾ നിലനിന്ന മത നിരപേക്ഷ നിലപാടുകൾ പൂർണ്ണമായും തകരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ഒരു മത രാഷ്ടമാക്കുക എന്ന ആർഎസ്എസ് അജണ്ടയാണ് ഇനി മോദി ഗവൺമെൻ്റ് വിജയിച്ച് വന്നാൽ നടപ്പിലാക്കുക എന്നും രാജ്യത്ത് മതാടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കാനുള്ള സിഎഎ സംവിധാനം അനാവശ്യമാണന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്ലീങ്ങൾക്കെതിരെയുള്ള പൗരത്വ നിയമം അടിയന്തരമായി റദ്ദ് ചെയ്യാനുള്ള നീക്കം ഉണ്ടാവണം. മുസ്ലീം വിഭാഗത്തിന് എതിരെയുള്ള പൗരത്വ നിയമം മോദി ഗവൺമെൻ്റ് പിൻവലിക്കാൻ സാധ്യത ഇല്ല. നിയമം റദ്ദ് ചെയ്യാനുള്ള കാര്യം നടപ്പിലാകാൻ മതനിരപേക്ഷയുള്ള സർക്കാരാവണം അധികാരത്തിൽ എത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും പിണറായി വിജയൻ പറഞ്ഞു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.