തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ (Child Adoption Controversy) സംഭവത്തിൽ വീണ്ടും പരാതി നൽകി അനുപമ (Anupama). ഡിജിപിക്കും (DGP) ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുമാണ് (Child Welfare Committee) അനുപമ പരാതി നൽകിയത്. തന്റെ കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് കടത്തുമോ എന്ന് ആശങ്കയുണ്ടെന്നാണ് അനുപമ ഡിജിപിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും നൽകിയ പരാതിയിൽ പറയുന്നത്.
ദത്ത് വിവാദത്തിൽ കോടതി നടപടി പൂർത്തിയാകും വരെ സർക്കാർ സംരക്ഷണയിൽ കുഞ്ഞിനെ നോക്കണമെന്ന് അനുപമ ആവശ്യപ്പെടുന്നുണ്ട്. കുഞ്ഞിനെ അപയാപ്പെടുത്താൻ ശ്രമിക്കുമെന്ന സംശയമുണ്ടെന്നും എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയായിരിക്കുമെന്നും അനുപമ പരാതിയിൽ വ്യക്തമാക്കി.
കുഞ്ഞിന്റെ ദത്ത് നടപടികൾ നിർത്തിവെയ്ക്കാൻ കുടുംബ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സംഭവത്തിൽ സർക്കാരിന്റെ അന്വേഷണം കണ്ണിൽ പൊടിയിടാൻ വേണ്ടിയാണെന്നായിരുന്നു അനുപമയുടെ ആരോപണം. ആരോപണ വിധേയരായ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും CWC ചെയർപേഴ്സണെയും സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അനുപമ ആവശ്യപ്പെട്ടിരുന്നു.
കേസിൽ (Case) വകുപ്പ് തല അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. അന്വേഷണം നടക്കുമ്പോഴും ആരോപണ വിധേയർ തൽസ്ഥാനത്ത് തുടരുന്നത് തെളിവുകൾ നശിപ്പിക്കാനാണെന്ന് അനുപമ (Anupama) നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഇരുവർക്കുമെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരം ആരംഭിക്കുമെന്നും അനുപമ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...