തിരുവനന്തപുരം: അയ്യങ്കാളി ഹാള്‍ - ഫ്ളൈ ഓവര്‍ റോഡില്‍ മാനവീയം റോഡ് മാതൃകയില്‍ നവീന പദ്ധതി കൂടി നടപ്പാക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുതുതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍ നാല് സോണുകളായി തിരിച്ച് നൈറ്റ് ലൈഫിന് ഉതകുന്ന രീതിയില്‍ വികസിപ്പിക്കും എന്നും മന്ത്രി പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി KRFB നടത്തുന്ന റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ നേരിട്ട് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മന്ത്രി.
യൂണിവേഴ്സിറ്റി കോളേജ് ഭാഗം ഒന്നും രണ്ടും സോണ്‍ ആയും അയ്യങ്കാളി ഹാളിന്റെ ഭാഗം സോണ്‍ 3, 4 ആയും വികസിപ്പിക്കാനാണ് പദ്ധതി. സോണ്‍ 1-ല്‍ കോബിള്‍ സ്റ്റോണ്‍/ആന്റി സ്കിഡ് റ്റൈല്‍സ് സ്ഥാപിക്കല്‍, പ്ലാന്റര്‍ ബോക്സ്, ഇ.വി ചാര്‍ജ്ജിംഗ് സെന്റര്‍, സ്മാര്‍ട്ട് പാര്‍ക്കലറ്റ്, സ്മാര്‍ട്ട് വെന്‍ഡിംഗ് സ്റ്റേഷനുകള്‍ എന്നീ പ്രവര്‍ത്തികള്‍ ഉണ്ടാകും.
സോണ്‍-2 ല്‍ കോബിള്‍ സ്റ്റോണ്‍/ആന്റി സ്കിഡ് റ്റൈല്‍സ് സ്ഥാപിക്കല്‍, മരങ്ങള്‍ക്ക് ചുറ്റും ഇരിക്കാനുള്ള സൗകര്യം, പ്ലാന്റര്‍ ബോക്സ്, ഇരിപ്പിടങ്ങള്‍, വീല്‍ചെയര്‍ സൗകര്യം , സ്മാര്‍ട്ട് ബസ് ഷെല്‍ട്ടര്‍, ബൈസിക്കിള്‍ പോയിന്റ്, സ്മാര്‍ട്ട് ടോയിലറ്റുകള്‍, എല്‍ ഇ ഡി ഇന്ററാക്ടീവ് ഫ്ലോര്‍, ബൊള്ളാര്‍ഡ് ലൈറ്റ്സ് എന്നിവ സ്ഥാപിക്കാന്‍ ആണ് പദ്ധതി.
സോണ്‍-3ല്‍ കോബിള്‍ സ്റ്റോണ്‍/ആന്റി സ്കിഡ് റ്റൈല്‍സ് സ്ഥാപിക്കല്‍, മരങ്ങള്‍ക്ക് ചുറ്റും ഇരിക്കാനുള്ള സൗകര്യം, പ്ലാന്റര്‍ ബോക്സ്, ഇരിപ്പിടങ്ങള്‍, വീല്‍ചെയര്‍ സൗകര്യം, മോഷന്‍ സെന്‍സിംഗ് ടൈല്‍സ്, പര്‍ഗോള, കോയി ഫിഷ് ഡ്രെയിന്‍, ഗ്യാലറി സീറ്റിംഗ്, പോസ്റ്റ് ടോപ്പ് ലാമ്പ്, ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സോണ്‍ നാലില്‍ ആന്റി സ്കിഡ് ടൈല്‍സ്, പ്ലാന്റര്‍ ബോക്സ്, ഇരിപ്പിടങ്ങള്‍, പോസ്റ്റ് ടോപ്പ് ലാമ്പ്, ട്രാഫിക് ഐലന്റ്, ലാന്റ് സ്കേപ്പിംഗ് എന്നിവയും സജ്ജമാക്കും. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടക്കുന്ന നവീകരണ പ്രവൃത്തി വിലയിരുത്തി. നിലവില്‍ ഈ റോഡില്‍ ഓട നിര്‍മ്മാണം, അണ്ടര്‍ഗ്രൗണ്ട് പവര്‍ ഡെക്ടുകള്‍ സ്ഥാപിക്കല്‍,ഇന്സ്പെക്ഷന് ചേമ്പറുകളുടെ നിര്‍മ്മാണം, കൂടിവെള്ള പൈപ്പുകള്‍ ഡെക്ടുകളില്‍ (അണ്ടര്‍ഗ്രൗണ്ട്) സ്ഥാപിക്കുക, ആര് സി ഡെക്ടുകളുടെ നിര്‍മ്മാണം, 10.5 മീറ്റര്‍ വീതിയില്‍ DBM,BC ഉപയോഗിച്ച് റോഡ് സര്‍ഫസിംഗ് എന്നീ പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.മാര്‍ച്ച് 1 ന് മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് നിലവില്‍ തീരുമാനിച്ചിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു. അതിന് ശേഷമാകും മാനവീയം മോഡല്‍ വികസന പദ്ധതികള്‍ നടപ്പാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy