Biju Kurian Returned: കൃഷി പഠിക്കാൻ സർക്കാർ സംഘത്തിനൊപ്പം ഇസ്രയേലിൽ പോയ ശേഷം സംഘത്തിൽ നിന്നും മുങ്ങിയ മലയാളി കർഷകൻ ബിജു കുര്യൻ കേരളത്തിൽ തിരിച്ചെത്തി. ഇന്ന് രാവിലെ കോഴിക്കോട് കരിപ്പൂരിൽ വിമാനമിറങ്ങിയ ബിജു നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. താൻ തിരിച്ചുവന്നത് സ്വമേധയാ ആണെന്നും ഇസ്രായേലിലെ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും ബിജു പറഞ്ഞു.
Also Read: ലൈഫ് മിഷൻ കോഴക്കേസ്: സിഎം രവീന്ദ്രനെ ഇന്ന് ഇഡി ചോദ്യം ചെയ്യും
തന്നെ അന്വേഷിച്ച് ഒരു ഏജൻസിയും വന്നില്ലെന്നും സഹോദരനാണ് ടിക്കറ്റെടുത്ത് നൽകിയതെന്നുമാണ് ബിജു പറയുന്നത്. മാറി നിന്നതിന് ഒറ്റ ലഷ്യമേയുണ്ടായിരുന്നുള്ളുവെന്നും അത് പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുക എന്നതായിരുന്നുവെന്നും ഇത് സംഘത്തിലുള്ളവരോട് പറഞ്ഞാൽ അനുവാദം കിട്ടില്ലെന്ന് കരുതിയെന്നും ബിജു പറഞ്ഞു. താൻ മുങ്ങിയെന്ന വാർത്ത പ്രചരിച്ചപ്പോൾ വല്ലാത്ത വിഷമം തോന്നിയെന്നും അതാണ് സംഘത്തോടൊപ്പം തിരികെയെത്താൻ സാധിക്കാഞ്ഞതെന്നും സംഭവത്തിൽ സർക്കാരിനോടും സംഘാംഗങ്ങളോടും നിർവ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു അറിയിച്ചു.
മാധ്യമങ്ങളോട് സംസാരിച്ച ബിജു ബന്ധുക്കൾക്കൊപ്പം ബിജു നാട്ടിലേക്ക് തിരിച്ചു. ഇസ്രായേലിലെ കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷിവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ.ബി അശോകിന്റെ നേതൃത്വത്തില്‍ കേരളാ സര്‍ക്കാരിന്റെ പ്രതിനിധികളടക്കം 27 പേരടങ്ങുന്ന കര്‍ഷക സംഘം ഈ മാസം 12ന് ഇസ്രായേലിലേക്ക് പോയത്. ഇതിനിടയിൽ സന്ദര്‍ശനം നടത്തുന്നതിനിടയിൽ കണ്ണൂര്‍ സ്വദേശിയായ ബിജു കുര്യനെ കര്‍ഷകനെ സംഘത്തില്‍ നിന്നും കാണാതാവുകയായിരുന്നു. പിന്നീടാണ് ഇയാൾ മുങ്ങിയതാണെന്ന് മനസിലായത്. ബിജു വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ തൻ സുരക്ഷിതമാണെന്നും തന്നെ അന്വേഷിക്കേണ്ടന്നും അറിയിച്ചു. ഇതിനെ തുടർന്ന് സംഘം ബിജുവില്ലാതെ ഫെബ്രുവരി 20 ന് മടങ്ങിയെത്തി. മെയ് 8 വരെ ബിജുവിന്റെ വിസയ്ക്ക് കാലാവധിയുണ്ടായിരുന്നുവെങ്കിലും ഇയാളുടെ വിസ റദ്ദാക്കണമെന്ന് സർക്കാർ എംബസി വഴി ആവശ്യപ്പെടുകയും അതിനെ തുടർന്നാണ് ഇയാൾ തിരികെ വന്നതെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...