തിരുവനന്തപുരം: ദത്ത് വിവാദത്തിന് അവസാനം കുറിച്ച് ഡി.എൻ.എ പരിശോധനാഫലം. അനുപമയുടെയും അജിത്തിൻറയും ഡി.എൻ.എ ഫലം കുഞ്ഞിൻറെ ഡി.എൻ.എയുമായി മാച്ചായി. ഇതോടെ വിവാദങ്ങൾക്ക് ഏതാണ്ട് പരിസമാപ്തിയായി. ഇന്നലെയാണ് കുഞ്ഞിൻറെ അടക്കം എല്ലാവരുടെയും ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചത്.
കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ ആന്ധ്രാപ്രദേശിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ചത്. കേസിൽ ശിശുക്ഷേമ സമിതിക്കെതിരെ അടക്കം വലിയ ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്.
സമിതി നടപടികളിൽ പാലിക്കേണ്ടുന്ന നപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ആരോപണം. തുടർന്നാണ് കുഞ്ഞിനെ തിരികെ നാട്ടിലെത്തിച്ചത്. കാണാൻ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാവാതെ കുഞ്ഞിനെ കാണാൻ അനുപമയെയും ഭർത്താവിനെയും അനുവദിച്ചിരുന്നില്ല
Updating....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...