Electric Fence: തൃശൂരിൽ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

Brothers Died: കാട്ടുപന്നി ശല്യത്തെ തുടർന്ന് വെച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റാണ് ഇവർ മരണപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Oct 5, 2024, 02:12 PM IST
  • വെള്ളിയാഴ്ച രാത്രി മീൻ പിടിക്കാൻ വേണ്ടി പോയതായിരുന്നു ഇവർ
  • തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
Electric Fence: തൃശൂരിൽ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

തൃശൂർ: വരവൂരിൽ സാഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. വരവൂർ തളി സ്വദേശികളായ കുണ്ടന്നൂർ ചീരമ്പത്ത് വീട്ടിൽ  രവീന്ദ്രൻ (60) സഹോദരനായ അരവിന്ദാക്ഷൻ (56) എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. കാട്ടുപന്നി ശല്യത്തെ തുടർന്ന് വെച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റാണ് ഇവർ മരണപ്പെട്ടത്. ഇന്നലെ രാത്രി മീൻ പിടിക്കാൻ വേണ്ടി പോയതായിരുന്നു ഇവർ.

തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ രവീന്ദ്രനേയും അരവിന്ദാക്ഷനേയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിലക്കാട് പനംകുറ്റി കുളത്തിന് സമീപമുള്ള പാടത്താണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇവരുടെ സമീപത്ത് ഷോക്കേറ്റ് ചത്ത നിലയിൽ ഒരു പന്നിയെയും കണ്ടെത്തി. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ALSO READ: ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു

സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മരണപ്പെട്ട സഹോദരങ്ങളുടെ ബന്ധു മണിയുടെ ഭൂമിയിലാണ് അനധികൃതമായി വൈദ്യുത വേലി സ്ഥാപിച്ചിരുന്നത്. തരിശുഭൂമിയിൽ പന്നിയെ പിടികൂടുന്നതിന് വേണ്ടി ഇലക്ട്രിക് കമ്പിവേലി ഉപയോഗിച്ച് കെണി ഒരുക്കുകയായിരുന്നു. മീൻ പിടിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ വൈദ്യുത വേലിയിൽ സ്പർശിച്ചതാണ് ഷോക്ക് ഏൽക്കാൻ കാരണമായത്. സ്ഥലം ഉടമ മണിയെ കസ്റ്റഡിയിൽ എടുക്കുമെന്ന് പോലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News