Drown death: ഭാരതപ്പുഴയിൽ വള്ളം മറിഞ്ഞ് രണ്ട് മരണം; രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു

Drown death: ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), വിളക്കത്ര വളപ്പിൽ മുഹമ്മദിൻ്റെ ഭാര്യ സൈനബ (54) എന്നിവരാണ് മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Nov 20, 2022, 07:47 AM IST
  • പുറത്തൂർ കുഞ്ചിക്കടവിലാണ് വള്ളം മറിഞ്ഞത്
  • രണ്ട് പേരെ കാണാതായി
  • കാണാതായ രണ്ട് പേർക്കായി നാട്ടുകാരും പോലീസ്, റവന്യൂ സംഘങ്ങളും ചേർന്ന് തിരച്ചിൽ തുടരുകയാണ്
  • ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍ എന്നിവരെയാണ് കാണാതായത്
Drown death: ഭാരതപ്പുഴയിൽ വള്ളം മറിഞ്ഞ് രണ്ട് മരണം; രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു

മലപ്പുറം: തിരൂര്‍ പുറത്തൂരില്‍ കക്ക വാരാനിറങ്ങിയ സംഘത്തിൻ്റെ തോണി മറിഞ്ഞ് ബന്ധുക്കളായ രണ്ട് സ്ത്രീകൾ മരിച്ചു. ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), വിളക്കത്ര വളപ്പിൽ മുഹമ്മദിൻ്റെ ഭാര്യ സൈനബ (54) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ട് എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

പുറത്തൂർ കുഞ്ചിക്കടവിലാണ് വള്ളം മറിഞ്ഞത്. രണ്ട് പേരെ കാണാതായി. നാട്ടുകാർ രക്ഷപ്പെടുത്തിയ രണ്ട് പേർ ആലത്തിയൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കാണാതായ രണ്ട് പേർക്കായി നാട്ടുകാരും പോലീസ്, റവന്യൂ സംഘങ്ങളും ചേർന്ന് തിരച്ചിൽ തുടരുകയാണ്. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍ എന്നിവരെയാണ് കാണാതായത്.

ALSO READ: Crime news: വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ അഞ്ച് വയസുകാരൻ മരിച്ചു; പ്രതി അറസ്റ്റിൽ

ഏഴംഗസംഘമാണ് കക്ക വരാന്‍ പുഴയിലേക്ക് പോയത്. കക്ക വാരി തിരിച്ച് വരുന്നതിനിടയിലാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരം കക്ക വാരാന്‍ പോകുന്ന അയല്‍വാസികള്‍ കൂടിയായ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രക്ഷപ്പെട്ടവര്‍ ആലത്തിയൂര്‍ ഇബിച്ചി ബാവ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നാട്ടുകാര്‍, പോലീസ്, റവന്യൂ സംഘങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News