ADM Naveen Babu Death: 'നവീൻ ബാബുവിന്റെ മരണം അതീവ ദു:ഖകരം, സത്യസന്ധരായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല'

 നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടായിരുന്നു പ്രതികരണം. 

Written by - Zee Malayalam News Desk | Last Updated : Oct 23, 2024, 03:04 PM IST
  • നവീൻ ബാബുവിന്റെ മരണം അതീവ ദു:ഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
  • നവീൻ ബാബുവിന്റെ ആത്മഹത്യ നടന്ന് ഒൻപതാം ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം
  • ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
ADM Naveen Babu Death: 'നവീൻ ബാബുവിന്റെ മരണം അതീവ ദു:ഖകരം,  സത്യസന്ധരായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ അനുവദിക്കില്ല'

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം അതീവ ദു:ഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഉദ്യോ​ഗസ്ഥനും ഇത്തരത്തിലുള്ള ദുരന്തം ഉണ്ടാവാൻ പാടില്ലെന്നും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

നവീൻ ബാബുവിന്റെ ആത്മഹത്യ നടന്ന് ഒൻപതാം ദിവസമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടായിരുന്നു പ്രതികരണം. 

Read Also: കന്നിയങ്കത്തിന് തുടക്കമിട്ട് പ്രിയങ്ക; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

'ഈയടുത്ത കാലത്ത് നമ്മുടെ സര്‍വീസിലുണ്ടായിരുന്ന ഒരാളുടെ കാര്യം നാട് പ്രത്യേകമായി ശ്രദ്ധിക്കുന്ന ഘട്ടമാണിത്. കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണ്. സുതാര്യമായും സത്യസന്ധമായും കാര്യക്ഷമമായും തങ്ങൾ കടമകൾ നിർവഹിക്കുന്ന ഒരു ഉ​ദ്യോ​ഗസ്ഥനെയും ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ല.  ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി ഉണ്ടാകു'മെന്നും അദ്ദേഹം അറിയിച്ചു. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിവിൽ സർവീസ് രംഗം മെച്ചപ്പെടേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വകുപ്പുകൾക്കിടയിലെ ഫയൽ നീക്കത്തിന് കാലതാമസം ഉണ്ടാകരുത്. തീരുമാനമെടുക്കാതെ ഫയലുകൾ തട്ടിക്കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അർഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും സ്ഥലമാറ്റം പൂർണമായും ഓൺലൈനാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News