Kerala police: രഹസ്യ വിവരങ്ങൾ പോലീസിന് കൈമാറാം, വ്യക്തി വിവരം വെളിപ്പെടുത്താതെ; ചെയ്യേണ്ടത് ഇത്ര മാത്രം!

Kerala police Pol app: ഇതുവരെ പതിനായിരത്തോളം വിവരങ്ങളാണ് പൊതുജനങ്ങൾ പോലീസിന് കൈമാറിയത്. 

Written by - Zee Malayalam News Desk | Last Updated : Sep 3, 2023, 06:50 PM IST
  • കേരള പോലീസിന്റെ ഔദ്യോഗിക ആപ്പാണ് പോൽ ആപ്പ്.
  • സ്വന്തം വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താതെ രഹസ്യ വിവരം പോലീസിന് കൈമാറാം.
  • പോൽ ആപ്പിലെ service എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.
Kerala police: രഹസ്യ വിവരങ്ങൾ പോലീസിന് കൈമാറാം, വ്യക്തി വിവരം വെളിപ്പെടുത്താതെ; ചെയ്യേണ്ടത് ഇത്ര മാത്രം!

തിരുവനന്തപുരം: സ്വന്തം വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ എന്തെങ്കിലും വിവരം പോലീസിന് കൈമാറാനുണ്ടോ? പോലീസുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്ന രഹസ്യ വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറച്ചുള്ള വിവരങ്ങളും നിങ്ങളുടെ വ്യക്തി വിവരം വെളിപ്പെടുത്താതെ തന്നെ പോലീസിനെ അറിയിക്കാവുന്നതാണ്. കേരള പോലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പിൽ ഇതിനായുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. 

ഇതിനായി പോൽ ആപ്പിലെ service എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം Share Information  Anonymously എന്ന icon ക്ലിക്ക് ചെയ്ത് രഹസ്യ വിവരം പോലീസിന് കൈമാറാവുന്നതാണ്. കുറ്റകൃത്യം നടന്ന സ്ഥലം, തീയതി, ലഘുവിവരണം, ചിത്രങ്ങളടക്കം ആപ്പ് മുഖേന നൽകാം. ഇത്തരം പതിനായിരത്തോളം വിവരങ്ങളാണ് പോലീസിനെ സഹായിക്കാനായി പൊതുജനങ്ങൾ ഇതുവരെ കൈമാറിയത്. 

ALSO READ: കേരളത്തിൽ മഴ കനക്കും; അടുത്ത അഞ്ച് ദിവസം ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നമുക്ക് ചുറ്റും നടക്കുന്ന നിയമ ലംഘനങ്ങളെയും കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് പൗരബോധമുള്ള ഒരു സമൂഹത്തിന്റെ കടമയാണെന്ന് പോലീസ് അറിയിച്ചു. കുറ്റകൃത്യങ്ങൾ തടയാനും ക്രമസമാധാനം നിലനിർത്താനും പോലീസിന് പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അനിവാര്യമാണ്. അതിനായി പോൽ ആപ്പിലെ ഈ സൗകര്യം പരമാവധി വിനിയോഗിക്കണമെന്നും കേരള പോലീസ് ആവശ്യപ്പെട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News