വെള്ളക്കെട്ടിനിടയിലും താലികെട്ട്; വൈറലായി ആലപ്പുഴയിലെ നവദമ്പതിമാർ

വെള്ളക്കെട്ടിൽ വീഴാതെ കല്യാണ പന്തലിലേക്ക് ദമ്പതികൾ എത്തിയത് സാഹസികമായിട്ടാണ്.  അതായത് ഒരു ചെമ്പിൽ കയറിയാണ് വധു വരന്മാരായ ഐശ്വര്യയും ആകാശും പന്തലിലെത്തിയത്.      

Written by - Zee Malayalam News Desk | Last Updated : Oct 18, 2021, 01:09 PM IST
  • വെള്ളക്കെട്ടിനിടയിലും വിവാഹം നടത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് നവദമ്പതിമാർ
  • അപ്പർ കുട്ടനാട്ടിലെ തലവടിയിലാണ് സംഭവം
  • വെള്ളക്കെട്ടിൽ വീഴാതെ കല്യാണ പന്തലിലേക്ക് ദമ്പതികൾ എത്തിയത് സാഹസികമായിട്ടാണ്
വെള്ളക്കെട്ടിനിടയിലും താലികെട്ട്; വൈറലായി ആലപ്പുഴയിലെ നവദമ്പതിമാർ

ആലപ്പുഴ : വെള്ളക്കെട്ടിനിടയിലും വിവാഹം നടത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് ഈ നവദമ്പതിമാർ.  സംഭവം നടക്കുന്നത് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന അപ്പർ കുട്ടനാട്ടിലെ തലവടിയിലാണ്. 

വെള്ളക്കെട്ടിൽ വീഴാതെ കല്യാണ പന്തലിലേക്ക് ദമ്പതികൾ എത്തിയത് സാഹസികമായിട്ടാണ്.  അതായത് ഒരു ചെമ്പിൽ കയറിയാണ് വധു വരന്മാരായ ഐശ്വര്യയും ആകാശും പന്തലിലെത്തിയത്.   

Also Read: Sholayar dam open: ഷോളയാര്‍ ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

കേരളത്തിലെ മഹാപ്രളയത്തെ വരെ നിസാരമാക്കിക്കൊണ്ടാണ് തകഴി സ്വദേശിയായ ആകാശിന്റെയും അമ്പലപ്പുഴ സ്വദേശിയായ ഐശ്വര്യയുടെയും വിവാഹം കുടുംബാംഗങ്ങൾ ചേർന്ന് നടത്തിയത് എന്ന് വേണമെങ്കിലും പറയാം.

ഇവർക്ക് ചെമ്പ് ഒരുക്കിയത് ബന്ധുക്കളാണ്.  എന്തായാലും മഴക്കെടുതി അവരുടെ വിവാഹത്തിന് തടസമായില്ല എന്ന് വേണം പറയാൻ.  കാരണം ചെമ്പിൽ കയറി കൃത്യ സമയത്ത് ക്ഷേത്രത്തിലെത്താൻ അവർക്ക് കഴിയുകയും മുഹൂർത്തത്തിൽ തന്നെ അവരുടെ  നടക്കുകയും ചെയ്തു. 

Also Read: Kakki Dam Opened; കക്കി ഡാം തുറന്നു, അച്ചൻകോവിലാറിലും, പമ്പയിലും ജലനിരപ്പ് അപകട നിലക്കും മുകളിൽ

ഇങ്ങനൊരു അവസ്ഥ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലയെന്ന് വിവാഹ ശേഷം വധുവായ ഐശ്വര്യ പറഞ്ഞു.   വളരെ അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവാഹമായിരുന്നു ഇവരുടേത്.  

വിവാഹത്തിന് ശേഷവും നവദമ്പതികൾ ചെമ്പിലിരുന്നാണ് തിരികെ പോയതും.  മൂന്ന് പേർ ചേർന്ന് ഇവരെ ചെമ്പിലിരുത്തി കൊണ്ടുപോകുകയും ചെമ്പിലിരുന്നുകൊണ്ട് ഇവർ ക്ഷേത്ര ദർശനവും നടത്തി.

Also Read: Mahindra യുടെ ഈ വാഹനങ്ങൾക്ക് 81,500 രൂപ വരെ കിഴിവ്, അറിയേണ്ടതെല്ലാം

 

സംസ്ഥാനത്ത് പരക്കെ മഴ തുടരുകയാണ്.  പത്തനംതിട്ട, കോട്ടയം, ഇടുക്കി, അടക്കം 8 ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുമെന്നും കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയുയുണ്ടാകുമെന്നും  40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News