Palakkad : DCC അധ്യക്ഷന്മാരുടെ ലിസ്റ്റ് വന്നതോടെ നേതാക്കന്മാരുടെ പൊട്ടിത്തെറിക്ക് പിന്നാലെ രാജിവെക്കലിനും കള ഒരുങ്ങുന്നു. പാലക്കാട് DCC പുനഃസംഘടനയിൽ സ്ഥാനം ലഭിക്കാതിരുന്ന AV ഗോപിനാഥ് കോണ്‍ഗ്രസ് വിടാൻ സാധ്യത.
നാളെ തിങ്കളാഴ്ച രാവിലെ ഗോപിനാഥൻ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഗോപിനാഥനോടൊപ്പം കോണ്‍ഗ്രസിന്റെ പെരിങ്ങോട്ടുകുറിശ്ശിയിലെ 11 പഞ്ചായത്ത് അംഗങ്ങളും പാര്‍ട്ടി വിട്ടേക്കുമെന്നാണ് റിപ്പോർട്ട്. ഗോപിനാഥൻ എടുക്കുന്ന ഏത് തീരുമാനവും ഉള്‍ക്കൊള്ളുമെന്നുമാണ് ഈ 11 അംഗങ്ങൾ അറിയിച്ചിട്ടുള്ളത്.
ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനിടയിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് ഗോപിനാഥൻ പാര്‍ട്ടി വിടാനൊരുങ്ങിയ DCC അധ്യക്ഷ സ്ഥാനം നല്‍കാമെന്നടക്കം പറഞ്ഞാണ് നേതാക്കള്‍ അനുയയിപ്പിച്ച് നിര്‍ത്തിയിരുന്നത്. എന്നാൽ ഗോപിനാഥിനെ പരിഗണിക്കുന്നതിന് പകരം എ.തങ്കപ്പനെയാണ് കോണ്‍ഗ്രസ് DCC പ്രസിഡന്റായി തിരഞ്ഞെടുത്തത്.
ALSO READ : Dcc President List: കോൺഗ്രസ്സിൽ അടി കനക്കുന്നു, വീണ്ടുമൊരു പോസ്റ്റർ- ഇത്തവണ പാലോട് രവിക്കെതിരെ
അതേസമയം കോണ്‍ഗ്രസിലെ തര്‍ക്കം മുതലെടുക്കാനുള്ള നീക്കങ്ങളുമായി സിപിഎമ്മും രംഗത്തെത്തി. കോണ്‍ഗ്രസിലെ പൊട്ടിത്തെറി പാലക്കാട് നിന്ന് തുടങ്ങുമെന്ന് നേരത്തെ എകെ ബാലന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് വലിയൊരു പൊട്ടിത്തെറിയിലേക്കാണ് പോകുന്നതെന്നും അതിന്റെ തുടക്കം പാലക്കാട്ടായിരിക്കുമെന്നുമാണ് എകെ ബാലന്‍ പറഞ്ഞത്.
ALSO READ : Dcc President List: പ്രശ്നം പ്രായമായവരോ? ഹൈക്കമാൻഡിൽ സമ്മർദ്ദം, പുതിയ പേരുകൾ ഡി.സി.സി പട്ടികയിലേക്ക്?
"സുധാകരന്റെ ശൈലി ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഘടനയല്ല ഇന്ന് കോണ്‍ഗ്രസിനുള്ളത്. ജനാധിപത്യപരമായി ചിന്തിക്കുന്ന നല്ല ഒരു വിഭാഗമുണ്ട്. അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്ന രീതിയിലല്ല സുധാകരന്റെ സമീപനങ്ങൾ" എകെ ബാലന്‍ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...