Dead Body Found: തൃശൂർ മണലിപ്പുഴയിൽ തലയില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം, അന്വേഷണം

Manalipuzha Thrissur: പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹം ഞായറാഴ്ച ഉച്ചക്കാണ് മരക്കമ്പുകളിൽ തടഞ്ഞുനിന്ന നിലയിൽ കണ്ടത്.

Written by - Zee Malayalam News Desk | Last Updated : Oct 13, 2024, 06:42 PM IST
  • മരിച്ചയാളെ കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല
  • 40 വയസ്സോളം പ്രായമുള്ളയാളുടെയാണ് മൃതദേഹം എന്നാണ് കരുതുന്നത്
  • കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം
Dead Body Found: തൃശൂർ മണലിപ്പുഴയിൽ തലയില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം, അന്വേഷണം

തൃശൂർ: തൃശൂർ മണലിപ്പുഴയിൽ തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തി. നെൻമണിക്കര പള്ളത്ത് മണലിപ്പുഴയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹം ഞായറാഴ്ച ഉച്ചക്കാണ് മരക്കമ്പുകളിൽ തടഞ്ഞുനിന്ന നിലയിൽ കണ്ടത്. മൃതദേഹത്തിൽ പാൻ്റ്സും ഇന്നർ ബനിയനുമാണുള്ളത്.

മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുള്ളതായി കരുതുന്നു. മൃതദേഹത്തിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. 40 വയസ്സോളം പ്രായമുള്ളയാളുടെയാണ് മൃതദേഹം എന്നാണ് കരുതുന്നത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

ALSO READ: തള്ളിയിട്ടതെന്ന് സംശയം; ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

കഴിഞ്ഞ ദിവസം മൃതദേഹം പുഴയിലൂടെ ഒഴുകിപോകുന്നത് പരിസരവാസികൾ കണ്ടിരുന്നു. പിന്നീട് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് പുഴയിൽ വീണുകിടന്ന മരച്ചില്ലകളിൽ തടഞ്ഞ നിലയിൽ കണ്ടെത്തിയത്.

പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്. പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. കാണാതായ ആളുകളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News