കള്ളപ്പണ കേസിൽ സ്വപനയെ (Swapna Suresh) ചോദ്യം ചെയ്യാൻ എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന് കോടതി അനുമതി നൽകി. എം. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വപ്നയെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് ഇഡി കോടതിയിൽ അപേക്ഷ കൊടുത്തിരുന്നു. അത് കോടതി അംഗീകരിക്കുകയായിരുന്നു.
Also read: നിങ്ങൾക്ക് ഇനി Post Office ൽ ഓൺലൈനായി പണം കൈമാറാം
ചൊവ്വയും ബുധനുമാണ് ചോദ്യം ചെയ്യാൻ ഇഡിയെ അനുവദിച്ചിരിക്കുന്നത്. ശിവശങ്കർ എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പിറന്നാൾ സമ്മാനമായി സ്വപ്ന നൽകിയതാണ് ഐ ഫോൺ എന്നാണ് മാത്രമല്ല കഴിഞ്ഞ മൂന്നു വർഷമായി പിറന്നാൾ സമ്മാനം തന്നിരുന്നുവെന്നും ശിവശങ്കർ ഇഡിയോട് പറഞ്ഞിരുന്നു.
ആദ്യം തന്നത് രണ്ടു വിലകൂടിയ വാച്ചുകൾ ആയിരുന്നുവെന്നും രണ്ടാമത് ലാപ്ടോപ്പ് ആയിരുന്നുവെന്നും മൂന്നാമതാണ് ഈ ഐഫോൺ തന്നതെന്നും ശിവശങ്കർ വ്യക്തമാക്കിയിരുന്നു. 2020 ലായിരുന്നു സ്വപ്ന ഐ ഫോൺ ശിവശങ്കറിന് നൽകിയത്.
Also read: Shocking news:ടോയ്ലറ്റ് വെള്ളത്തിൽ പാനി പുരി .. സിസിടിവി ദൃശ്യങ്ങൾ പുറത്ത്..!
കൂടാതെ താനും സ്വപനയ്ക്കും കുടുംബത്തിനും പിറന്നാൾ സമ്മാനങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വപനയെ ചോദ്യം ചെയ്യാൻ ഇഡി അനുമതി തേടിയത്.