തൃശ്ശൂർ: പ്രശ്സത ബാലസാഹിത്യകാരി സുമംഗല (87) അന്തരിച്ചു. ലീലാ നമ്പൂതിരിപ്പാട് എന്നാണ് യഥാർത്ഥ പേര്. ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചു.
സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു (English) വിവർത്തനം ചെയ്തു. കേരളകലാമണ്ഡലത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്
Also Read: ജനിതകമാറ്റം വന്ന വൈറസ് കേരളത്തിൽ സജീവം; 10 ജില്ലകളിൽ വ്യാപിച്ചെന്ന് മുന്നറിയിപ്പ്
പതിനഞ്ചാംവയസ്സിൽ സുമംഗല വിവാഹിതയായി. ദേശമംഗലം മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റെയും വിഷ്ണുദത്ത അന്തർജ്ജനത്തിന്റേയും പുത്രനായ അഷ്ടമൂർത്തി നമ്പൂതിരിപ്പാടായിരുന്നു ഭർത്താവു്. യജുർവ്വേദപണ്ഡിതനും ഭൂഗർഭശാസ്ത്രത്തിൽ ബിരുദധാരിയുമായിരുന്ന അദ്ദേഹം 2014-ൽ അന്തരിച്ചു.
ഡോ. ഉഷ നീലകണ്ഠൻ, നാരായണൻ, അഷ്ടമൂർത്തി എന്നിവരാണു് മക്കൾ.പ്രധാന കൃതികൾ: പഞ്ചതന്ത്രം (പുനരാഖ്യാനം),തത്ത പറഞ്ഞ കഥകൾ (ശുകസപ്തതിയുടെ പുനരാഖ്യാനം),കുറിഞ്ഞിയും കൂട്ടുകാരും,നെയ്‌പായസം തങ്കക്കിങ്ങിണി,മഞ്ചാടിക്കുരു,മിഠായിപ്പൊതി,കുടമണികൾ,മുത്തുസഞ്ചി, നടന്നു തീരാത്ത വഴികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...