കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ മാലിന്യ പ്ലാന്റിൽ തീപിടിത്തം. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫയർഫോഴ്സ് തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ എഞ്ചിനുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീപിടിത്തം ഉണ്ടായത്.
മാലിന്യ പ്ലാൻ്റിലും ചുറ്റിലുമുള്ളതെല്ലാം കത്തിനശിച്ചു എന്നാണ് വിവരം. അപകട കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം.
മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് 21ഓളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. അപകടത്തിൽ നിന്ന് എല്ലാവരും രക്ഷപ്പെട്ടതായാണ് വിവരം. സമീപത്താകെ പുക നിറഞ്ഞിരിക്കുകയാണ്. മാലിന്യ പ്ലാൻ്റിൽ പേപ്പറുകളും തുണികളുമൊക്കെ ഉണ്ടായിരുന്നു. അതിനാൽ വളരെ വേഗത്തിലാണ് തീ പടർന്നു പിടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...