പൊതുനന്മക്കായി ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണും സഹിക്കുന്ന ജനതയെ സർക്കാർ ദുർബലപ്പെടുത്തരുത്, സത്യപ്രതിജ്ഞ ചടങ്ങിൽ താൻ പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

സര്‍ക്കാരിനും ഭരണകക്ഷിക്കും എന്തുമാവാം എന്ന നിലവരുന്നത് കോവിഡ് പോരാട്ടത്തിന്‍റെ ഗൗരവം കുറയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Written by - Zee Malayalam News Desk | Last Updated : May 20, 2021, 02:48 AM IST
  • സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ടു തന്നെ നിരസിക്കുകയാണ് കേന്ദ്രമന്ത്രി
  • ലോക്‌ഡൗണും ട്രിപ്പിള്‍ ലോക്‌ഡൗണുമെല്ലാമുണ്ടാക്കുന്ന പ്രയാസങ്ങളെ സംസ്ഥാനത്തെ ജനങ്ങൾ സഹിക്കുന്നത് പൊതുനന്മയെക്കരുതിയാണ്
  • സര്‍ക്കാരിനും ഭരണകക്ഷിക്കും എന്തുമാവാം എന്ന നിലവരുന്നത് കോവിഡ് പോരാട്ടത്തിന്‍റെ ഗൗരവം കുറയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
  • അതേസമയം ഇന്ന് വൈകിട്ട് നടത്താൻ തീരുമാനിച്ചിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ചടങ്ങിൽ പരമാവധി ആളുകളെ ഒഴുവാക്കണമെന്ന് സംസ്ഥാന ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു.
പൊതുനന്മക്കായി ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണും സഹിക്കുന്ന ജനതയെ സർക്കാർ ദുർബലപ്പെടുത്തരുത്, സത്യപ്രതിജ്ഞ ചടങ്ങിൽ താൻ പങ്കെടുക്കില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ

Thiruvananthapuram : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ (Pinarayi 2.0) സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള (Oath Ceremony) ക്ഷണം താൻ നിരസിക്കുന്നു എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ (V Muraleedharan). കോവിഡ് മഹമാരി പടര്‍ന്നുപിടിക്കുന്ന സംസ്ഥാനത്ത് അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ടു തന്നെ നിരസിക്കുകയാണ് കേന്ദ്രമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ലോക്‌ഡൗണും ട്രിപ്പിള്‍ ലോക്‌ഡൗണുമെല്ലാമുണ്ടാക്കുന്ന പ്രയാസങ്ങളെ സംസ്ഥാനത്തെ ജനങ്ങൾ സഹിക്കുന്നത് പൊതുനന്മയെക്കരുതിയാണ് എന്നാൽ ആ
ആ പൊതുബോധത്തെ ദുര്‍ബലപ്പെടുന്ന സമീപനം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്നുണ്ടാവുന്നത് ഖേദകരമാണെന്ന് വി മുരളീധരൻ അഭിപ്രായപ്പെട്ടു. സര്‍ക്കാരിനും ഭരണകക്ഷിക്കും എന്തുമാവാം എന്ന നിലവരുന്നത് കോവിഡ് പോരാട്ടത്തിന്‍റെ ഗൗരവം കുറയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ALSO READ : Pinarayi 2.0: സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ച രണ്ട് അപ്രതീക്ഷിത VIPകള്‍...!!

പുതുതായി രൂപീകരിക്കുന്ന മന്ത്രിസഭയ്ക്ക് കേന്ദ്രമന്ത്രി ആശംസകൾ അറിയിക്കുകയും ചെയ്തു. ഭരണതലത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പൂര്‍ണപിന്തുണ മുമ്പത്തേതുപോലെ ഈ സര്‍ക്കാരിനുമുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

കേന്ദ്ര മന്ത്രി വി. മുരളീധരന്റെ പോസ്റ്റിന്റെ പൂർണരൂപം

ALSO READ : Pinarayi 2.0 : സത്യപ്രതിജ്ഞ ചടങ്ങിൽ പരമാവധി ആളെ കുറയ്ക്കണം, എംഎൽഎമാരുടെ കുടുംബാംഗങ്ങളെ എത്തിക്കുന്നതും ഒഴുവാക്കണമെന്ന് ഹൈക്കോടതി

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ടു തന്നെ നിരസിക്കുകയാണ്…
കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന സംസ്ഥാനത്ത് അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ് അഭികാമ്യമല്ലെന്ന നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു….
"ക്രഷ് ദ കര്‍വ് "(crush the curve) എന്നതാണ് ലക്ഷ്യമെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ "സ്കെയില്‍ ദ കര്‍വ്" (scale the curve )എന്നതിലേക്ക് കാര്യങ്ങളെത്തിക്കരുത്…
മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളോട് സഹകരിക്കുന്ന ജനങ്ങളാണ് കേരളത്തിലേത്…
ലോക്‌ഡൗണും ട്രിപ്പിള്‍ ലോക്‌ഡൗണുമെല്ലാമുണ്ടാക്കുന്ന പ്രയാസങ്ങളെ അവര്‍ സഹിക്കുന്നത് പൊതുനന്മയെക്കരുതിയാണ്..
ആ പൊതുബോധത്തെ ദുര്‍ബലപ്പെടുന്ന സമീപനം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്നുണ്ടാവുന്നത് ഖേദകരമാണ്…
മുന്‍കരുതലുകളോടെയാണ് ചടങ്ങ് നടത്തുന്നത് എന്ന വാദം നിലനില്‍ക്കുന്നതല്ല…
വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും മുന്‍കരുതലുകളെടുക്കാന്‍ ജനം തയാറാണെങ്കിലും അത് അനുവദിക്കുന്നില്ലല്ലോ….?
സര്‍ക്കാരിനും ഭരണകക്ഷിക്കും എന്തുമാവാം എന്ന നിലവരുന്നത് കോവിഡ് പോരാട്ടത്തിന്‍റെ ഗൗരവം കുറയ്ക്കും…
മഹാമാരിക്കാലത്ത് പ്രകൃതിക്ഷോഭവും നേരിട്ട തിരുവനന്തപുരത്ത തീരദേശ ജനതയുടെ ദുരന്തം ഇന്ന് നേരില്‍മനസിലാക്കി…
ഉടുതുണിക്ക് മറുതുണിയില്ലാത്ത ഈ  പാവങ്ങളുടെ കൂടി പണമെടുത്താണ് സത്യപ്രതിജ്ഞക്കുള്ള പന്തലിടുന്നതെന്ന് മറക്കരുത്...
സത്യപ്രതിജ്ഞാദിവസവും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം ചിലവിടാനാണ് എൻ്റെ തീരുമാനം..
പുതിയ സര്‍ക്കാരിന് എല്ലാ ഭാവുകങ്ങളും നേരുന്നു…
അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത അഞ്ചുവര്‍ഷം കേരളത്തിന് നല്‍കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങള്‍ക്കും കഴിയട്ടെ ……..
ഭരണതലത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പൂര്‍ണപിന്തുണ മുമ്പത്തേതുപോലെ ഈ സര്‍ക്കാരിനുമുണ്ടാവുമെന്ന് ഉറപ്പ് നല്‍കുന്നു……...

ALSO READ : Pinarayi Vijayan കോവിഡിയറ്റ് (Covidiot) ആണെന്ന് കേന്ദ്രമന്ത്രി V Muraleedharan, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത മുഖ്യമന്ത്രിയെ വിശേഷിപ്പിക്കാൻ മറ്റ് വാക്കുകളില്ലെന്ന് കേന്ദ്രമന്ത്രി

അതേസമയം ഇന്ന് വൈകിട്ട് നടത്താൻ തീരുമാനിച്ചിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ചടങ്ങിൽ പരമാവധി ആളുകളെ ഒഴുവാക്കണമെന്ന് സംസ്ഥാന ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. എംഎൽഎമാരുടെ കുടുംബാംഗങ്ങൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുപ്പിക്കുന്നത് ഒഴുവാക്കണമെന്ന് കോടതി സർക്കാരിനെ അറിയിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA



ios Link - https://apple.co/3hEw2hy



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News