കൊച്ചി: ആലുവയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. പാലക്കാട് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. ആലുവ പാലത്തിനു സമീപം ട്രെയിൻ ട്രാക്ക് മാറുമ്പോഴായിരുന്നു അപകടം. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
അപകടത്തിൽ ട്രെയിനിൻ്റെ അവസാനത്തെ രണ്ട് ബോഗികൾ പാളത്തിൽ നിന്ന് തെന്നി മാറി. ഇന്നലെ രാത്രി 10:25 ഓടെയായിരുന്നു സംഭവം. പെരിയാറിന് കുറുകെയുള്ള പാലം പിന്നിട്ട് പ്രധാന ട്രാക്കിൽ നിന്ന് ഗുഡ്സ് ഷെഡ് ട്രാക്കിലേക്ക് മാറുന്നതിനിടയ്ക്കായിരുന്നു അപകടം. ഇതേ തുടർന്ന് എറണാകുളം-തൃശൂർ റൂട്ടിൽ ഇരുഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. വിവരമറിഞ്ഞയുടനെ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.
Also Read: Viral Video: ഞാനിപ്പോ വരാട്ടോ.. പാമ്പിന്റെ വായിൽ നിന്നും നൈസായി രക്ഷപ്പെടുന്ന ഏലി..!
ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തടരുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നാല് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ തീവണ്ടികൾ കണ്ണൂർ ഇന്റർസിറ്റി, ഗുരുവായൂർ-തിരുവനന്തപുരം, പുനലൂർ-ഗുരുവായൂർ, നിലമ്പൂർ-കോട്ടയം എന്നിവയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...