സംസ്ഥാനത്ത് ജൂൺ 21ന് ആരംഭിക്കുന്ന ഹയർ സെക്കൻഡറി (Higher Secondary Exam) വൊക്കേഷണങ്ങൾ ഹയർ സെക്കൻഡറിയുടെ (Vocational Higher Secondary) പരീക്ഷ മാനദണ്ഡങ്ങൾ വിദ്യാഭ്യാസ വകുപ്പ് (Kerala Education Department) പുറപ്പെടുവിച്ചു. ചില വഷയങ്ങളിലുള്ള പരീക്ഷ സമയം വെട്ടികുറച്ചു. കൂടാതെ പ്രക്ടിക്കൽ പരീക്ഷ 21 എണ്ണമായി വെട്ടികുറച്ചു.
21 പ്രക്ടീക്കൽ പരീക്ഷയും സമയം ക്രമീകരണവും നിർദേശങ്ങളും
1.ഫിസിക്‌സ് -
പരീക്ഷാസമയം രണ്ടുമണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരുവിദ്യാർത്ഥി ഒരു പരീക്ഷണംചെയ്താൽമതിയാകും. വിദ്യാർത്ഥി ലാബിനുള്ളിൽ ചെലവഴിക്കേണ്ട സമയവും ഒബ്‌സർവേഷനുകളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്.
2.കെമിസ്ട്രി -
പരീക്ഷാസമയം ഒന്നരമണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പിപ്പറ്റ് ഉപയോഗിക്കുന്നതിനു പകരം മെഷറിംഗ് ജാർ/മാർക്ക്ഡ് ടെസ്റ്റ്യൂബ്/ബ്യൂററ്റ്എ ന്നിവ ഉപയോഗിച്ച് വോള്യുമെട്രിക് അനാലിസിസ് ചെയ്യേണ്ടതാണ്. സോൾട്ട് അനാലിസിസിനുവേണ്ടി ലായനികൾ കുട്ടികൾ മാറിമാറി ഉപയോഗിക്കേണ്ടതിനാൽ അത് ഒഴിവാക്കിയിട്ടുണ്ട്. പകരം, എക്‌സാമിനർ നിർദ്ദേശിക്കുന്ന സോൾട്ടിന്റെ സിസ്റ്റമാറ്റിക് പ്രൊസീജിയർ കുട്ടികൾ എഴുതി നൽകേണ്ടതാണ്.
ALSO READ: Plus two practical exam: ജൂൺ 22 മുതൽ ആരംഭിക്കും
3. ബോട്ടണി -
പരീക്ഷാസമയം ഒരു മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും മൈക്രോസ്‌കോപ്പ് ഉപയോഗം ഒഴിവാക്കിയിട്ടുണ്ട്. സ്‌പെസിമെൻ സംബന്ധിച്ച് എക്‌സാമിനർ നൽകുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ ഉത്തരം രേഖപ്പെടുത്താവുന്നതാണ്.ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞ് ഉത്തരമെഴുതുന്ന രീതിമാറ്റി അധ്യാപിക പ്രദർശിപ്പിക്കുന്ന ഇനങ്ങൾ തിരിച്ചറിഞ്ഞ് ഉത്തരമെഴുതാവുന്നതാണ്.
4. സുവോളജി-
പരീക്ഷാസമയം ഒരു മണിക്കൂർ. സമ്പർക്കം ആവശ്യമുള്ള ചോദ്യം ഒഴിവാക്കിക്കൊണ്ട് മറ്റുള്ള ചോദ്യങ്ങൾക്കായി സ്‌കോർ വിഭജിച്ച് നൽകുന്നതാണ്.
5. മാത്തമാറ്റിക്‌സ് (സയൻസ് &കോമേഴ്‌സ്)-
പരീക്ഷാ സമയം ഒന്നര മണിക്കൂർ. രണ്ട് പ്രാക്ടിക്കലിനു പകരം ഒരു പ്രാക്ടിക്കൽ ചെയ്താൽ മതിയാകും.
6. കമ്പൂട്ടർ സയൻസ് -
പരീക്ഷാസമയം രണ്ടുമണിക്കൂർ. നൽകിയിരിക്കുന്ന രണ്ടു ചോദ്യങ്ങളിൽ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാർത്ഥികൾ ചെയ്താൽ മതിയാകും.
7. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഹ്യുമാനിറ്റീസ്&കോമോഴ്‌സ്)-
പരീക്ഷാസമയം രണ്ടു മണിക്കൂർ. പാർട്ട് എ, പാർട്ട് ബി എന്നിവയിൽ നിന്നായി നൽകിയിരിക്കുന്ന രണ്ടു ചോദ്യങ്ങളിൽ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാർത്ഥികൾ ചെയ്താൽ മതിയാകും.
8. കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് -
പരീക്ഷാസമയം ഒന്നര മണിക്കൂറായി ക്രമീകരിച്ചിട്ടുണ്ട്.
9. ഇലക്‌ട്രോണിക്‌സ് -
പരീക്ഷാസമയം ഒന്നര മണിക്കൂർ.
10. ഇലക്‌ട്രോണിക് സിസ്റ്റംസ്/ഇലക്‌ട്രോണിക് സർവ്വീസ് ടെക്‌നോളജി -
പരീക്ഷാസമയം രണ്ടു മണിക്കൂർ.
11. കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്‌നോളജി/ കമ്പ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി-
പരീക്ഷാ സമയം രണ്ടു മണിക്കൂർ.
12. സ്റ്റാറ്റിറ്റിക്‌സ്-
പരീക്ഷാസമയം രണ്ടു മണിക്കൂർ. പാർട്ട് എ, പാർട്ട് ബി എന്നിവയിൽ നിന്നായി നൽകിയിരിക്കുന്ന രണ്ടു ചോദ്യങ്ങളിൽ നിന്നും ഏതെങ്കിലും ഒരെണ്ണം മാത്രം വിദ്യാർത്ഥികൾ ചെയ്താൽ മതിയാകും.
13. സൈക്കോളജി-
കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികൾ മറ്റൊരാളെ സബ്ജക്ട് ആക്കാതെ അവരവരുടെ സൈക്കോളജിക്കൽ ക്യാരക്ടറസ്റ്റിക്‌സ് അനലൈസ്‌ചെയ്യേണ്ടതാണ്.
14. ഹോം സയൻസ്-
പരീക്ഷാസമയം രണ്ടു മണിക്കൂറായി പരിമിതപ്പെടുത്തേണ്ടതാണ്.
15. ഗാന്ധിയൻ സ്റ്റഡീസ്-
പരീക്ഷാസമയം ഒന്നര മണിക്കൂർ. ക്രാഫ്റ്റ്‌മേക്കിംഗും, ഡെമോൻസ്‌ട്രേഷനും രണ്ടായി ചെയ്യുന്നതിനു പകരം ഒന്നായി ചെയ്താൽ മതിയാകും.
16. ജിയോളജി-
പരീക്ഷാ സമയം ഒന്നര മണിക്കൂർ. സ്‌പെസിമെൻ സ്റ്റോണുകൾ ഒരു മേശയിൽ ക്രമീകരിക്കുകയും കുട്ടികൾ അത് സ്പർശിക്കാതെ തിരിച്ചറിയുകയും ചെയ്യേണ്ടതാണ്.
17. സോഷ്യൽ വർക്ക് -
ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ സോഷ്യൽവർക്കിന്റെ പ്രായോഗിക പരീക്ഷ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പതിവുരീതിയിൽ നടത്തുന്നതാണ്.
18. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് -
ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ പ്രായോഗിക പരീക്ഷ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പതിവുരീതിയിൽ നടത്തുന്നതാണ്.
ALSO READ : Plus two practical exam നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ്
19. ജേർണലിസം-
ക്യാമറ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇതിലേക്കുള്ള സ്‌കോർ മറ്റിനങ്ങളിലേക്ക് വിഭജിച്ച് നൽകുന്നതാണ്.
20. ജ്യോഗ്രഫി-
പരീക്ഷാസമയം ഒരു മണിക്കൂർ.കുട്ടികൾ പരസ്പരം കൈമാറി ഉപയോഗിച്ച് ചെയ്യേണ്ട ചോദ്യങ്ങൾ ഒഴിവാക്കിയാണ് ചോദ്യപേപ്പർ തയ്യാറാക്കിയിട്ടുള്ളത്.
21. മ്യൂസിക്-
ലാബ് ഉപയോഗിച്ചു നടത്തേണ്ട പ്രവർത്തനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ മ്യൂസിക്കിന്റെ പ്രായോഗിക പരീക്ഷ അദ്ധ്യാപകൻ നിർദ്ദേശിക്കുന്ന വിധത്തിൽ ഓൺലൈനായോ നേരിട്ടോ നടത്തുന്നതാണ്.
പ്രായോഗിക പരിശീലനം നടത്തുന്നതിന് കൂടുതൽ സമയം ആവശ്യമുണ്ടെന്ന വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് ജൂൺ 17 മുതൽ 25 വരെ തീയതികളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ അധ്യാപകരുടെ ലഭ്യത അനുസരിച്ച് സ്‌കൂളിൽ എത്താവുന്നതും സ്‌കൂളിന്റെ നിർദ്ദേശം അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ പ്രായോഗിക പരിശീലനം നേടാവുന്നതുമാണ്.
സമയക്രമം നൽകിയിട്ടില്ലാത്ത വിഷയങ്ങൾക്ക് മുൻ വർഷങ്ങളിലെ സമയക്രമം പാലിക്കേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.