Thiruvananthapuram : രാജ്യം 75-ാം സ്വാതന്ത്ര്യദിനം (Independence Day) ആഘോഷിക്കുമ്പോൾ അതിലും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് അവസരം ഒരുക്കിയ കേരളത്തിലെ BJP നേതാക്കളെ പരിഹസിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി (V Sivankutty). ത്രിവർണ പതാക (National Flag) എങ്ങനെ ഉയർത്തണമെന്ന് പോലും അറിയാത്തവരാണ് ദേശീയതെ കുറിച്ച് പറയുന്നതെന്ന് മന്ത്രി തിരുവനന്തപുരം ആര്യനാട്ട് വെച്ച് നടന്ന ഒരു പൊതുപരിപാടിയിൽ പറഞ്ഞു.
"ദേശീയ പതാക എങ്ങനെ ഉയർത്തണം എന്ന് പോലും അറിയാത്തവർ ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണ്" മന്ത്രി വി ശിവൻകുട്ടി ആര്യനാട് ഒരു പരിപാടികിടെ പറഞ്ഞത്.
ALSO READ : National Flag: ദേശീയപതാക തലതിരിച്ചുയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
ദേശീയ പതാക തിരിച്ചു കെട്ടിയാണ് ഒരു നേതാവ് പതാക ഉയർത്തിയതെന്നും. ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന തലവൻ ആണ് ഇത് ചെയ്തത് എന്നതാണ് ഏറെ ചിന്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
"സ്വാതന്ത്ര്യദിനാഘോഷ വേളയിൽ നാം തീർച്ചയായും ഓർക്കേണ്ട ചിലതുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം പഠിക്കുന്ന ഏതൊരാളും പ്രത്യേകം ശ്രദ്ധിക്കുന്ന ഒന്നാണ് ഒരു വിഭാഗം ആളുകൾ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത ചരിത്രം. ഇന്ന് ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരുടെ മുൻഗാമികൾ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകി രക്ഷപ്പെട്ടവർ ആണ്. അവർക്ക് അവരുടെ സൗകര്യമാണ് ദേശീയത" മന്ത്രി വി ശിവൻകുട്ടി പരിപാടിക്കിടെ ബിജെപി നേതാക്കളെ ലക്ഷ്യം വെച്ച് പറഞ്ഞു.
സ്വാന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവർ ഇന്ന് ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നു. അവരുടെ മുൻഗാമികൾ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതി നൽകി രക്ഷപ്പെട്ടു. ഇപ്പോൾ അവരുടെ സൗകര്യത്തിന് അനുസരിച്ചാണ് ദേശീയത എന്ന് ശിവൻകുട്ടി.
വീരമൃത്യു വരിച്ച ധീര ജവാൻ എസ് രതീഷിന്റെ പ്രതിമ ആര്യനാട് ഗ്രാമ പഞ്ചായത്തിൽ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ന് ഞായറാഴ്ച ബിജെപിയുടെ സംസ്ഥാന ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ് തലകീഴായി ദേശീയ പതാക ഉയർത്തിയത്. അബദ്ധം മനസ്സിലായ ഉടൻ ബിജെപി സംസ്ഥാന അധ്യക്ഷൻ പതാക തിരിച്ചെടുത്ത് ശരിയായ രീതിയിൽ വീണ്ടും ഉയർത്തുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.