Job Vacancy: സഹകരണ വകുപ്പിൽ പബ്‌ളിക് റിലേഷൻസ് ആന്റ് സോഷ്യൽ മീഡിയ കൺസൾട്ടന്റ് തസ്തികയിൽ ഒഴിവ്; പ്രതിമാസ വരുമാനം 40,000 രൂപ

Public Relations and Social Media Consultant: ജേണലിസം, പബ്‌ളിക് റിലേഷൻസ് ബിരുദാനന്തര ബിരുദമോ ബിരുദമോ ഒരു വർഷ ഡിപ്ലോമയോ ഉള്ളവർക്ക് മുൻഗണന.

Written by - Zee Malayalam News Desk | Last Updated : Feb 16, 2024, 11:50 PM IST
  • സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമുകൾ കൈകാര്യം ചെയ്യുന്നതിൽ മികച്ച പരിജ്ഞാനമുണ്ടാവണം
  • പ്രമുഖ മാധ്യമങ്ങൾ, പി. ആർ. ഏജൻസികൾ എന്നിവയിൽ കുറഞ്ഞത് നാലു വർഷമെങ്കിലും പ്രവൃത്തി പരിചയമുണ്ടാവണം
Job Vacancy: സഹകരണ വകുപ്പിൽ പബ്‌ളിക് റിലേഷൻസ് ആന്റ് സോഷ്യൽ മീഡിയ കൺസൾട്ടന്റ് തസ്തികയിൽ ഒഴിവ്; പ്രതിമാസ വരുമാനം 40,000 രൂപ

സഹകരണ വകുപ്പിൽ പബ്‌ളിക് റിലേഷൻസ് ആന്റ് സോഷ്യൽ മീഡിയ കൺസൾട്ടന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയും സഹിതം അപേക്ഷകൾ prsmconsultant@gmail.com ലേക്ക് മാർച്ച് 2നകം ലഭിക്കണം.

40,000 രൂപയാണ് പ്രതിമാസ വേതനം. ബിരുദമാണ് അടിസ്ഥാന യോഗ്യത. ജേണലിസം, പബ്‌ളിക് റിലേഷൻസ് ബിരുദാനന്തര ബിരുദമോ ബിരുദമോ ഒരു വർഷ ഡിപ്ലോമയോ ഉള്ളവർക്ക് മുൻഗണന നൽകും. സോഷ്യൽ മീഡിയ പ്‌ളാറ്റ്‌ഫോമുകൾ കൈകാര്യം ചെയ്യുന്നതിൽ മികച്ച പരിജ്ഞാനമുണ്ടാവണം. പ്രമുഖ മാധ്യമങ്ങൾ, പി. ആർ. ഏജൻസികൾ എന്നിവയിൽ കുറഞ്ഞത് നാലു വർഷമെങ്കിലും പ്രവൃത്തി പരിചയമുണ്ടാവണം. പി. എസ്. സി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി ബാധകമായിരിക്കും (നിയമാനുസൃത ഇളവുകൾ ലഭിക്കും).

Trending News