ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളില്ല; സർക്കാർ പൂർണ പരാജയം; കേന്ദ്രം അനുവദിച്ച 100 കോടി രൂപ പാഴാക്കുന്നു : കെ സുരേന്ദ്രന്‍

സ്വദേശി ദർശൻ പദ്ധതിയിൽ ശബരിമലയെ ഉൾപ്പെടുത്തി 100 കോടി രൂപ അനുവദിച്ചിട്ടും അത് നടപ്പിലാക്കുന്നതിൽ പോലും സർക്കാർ പരാജയപ്പെട്ടു

Written by - Zee Malayalam News Desk | Last Updated : Dec 15, 2022, 06:37 PM IST
  • സന്നിധാനത്തും പരിസരത്തും പമ്പയിലും ശുചിത്വം ഉറപ്പുവരുത്തുന്നതിലും സർക്കാർ കുറ്റകരമായ വീഴ്ചയാണ് വരുത്തി
  • ഹോട്ടലുകാർ ഉൾപ്പെടെയുള്ള കച്ചവടക്കാർ അയ്യപ്പഭക്തരെ കൊള്ളയടിക്കുകയാണ്
  • കെഎസ്ആർടിസി സർവീസുകൾ ഭക്തരെ ചൂഷണം ചെയ്യാൻ വേണ്ടി മാത്രമുള്ളതാണ്
ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളില്ല; സർക്കാർ പൂർണ പരാജയം; കേന്ദ്രം അനുവദിച്ച 100 കോടി രൂപ പാഴാക്കുന്നു : കെ സുരേന്ദ്രന്‍

പത്തനംതിട്ട : ശബരിമലയിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടതായി  ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ശബരിമലയെ ഉൾപ്പെടുത്തി 100 കോടി രൂപ അനുവദിച്ചിട്ടും അത് നടപ്പിലാക്കുന്നതിൽ പോലും സർക്കാർ പരാജയപ്പെട്ടു. 

ശബരിമലയിൽ കോടിക്കണക്കിന് ഭക്തർ എത്തുമെന്ന് നേരത്തെ അറിയാവുന്നതായിട്ടും ദേവസ്വംബോർഡ് ഒരു സൗകര്യവും ഒരുക്കിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു . സന്നിധാനത്തും പരിസരത്തും പമ്പയിലും ശുചിത്വം ഉറപ്പുവരുത്തുന്നതിലും സർക്കാർ കുറ്റകരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹോട്ടലുകാർ ഉൾപ്പെടെയുള്ള കച്ചവടക്കാർ അയ്യപ്പഭക്തരെ കൊള്ളയടിക്കുകയാണ്. കെഎസ്ആർടിസി സർവീസുകൾ ഭക്തരെ ചൂഷണം ചെയ്യാൻ വേണ്ടി മാത്രമുള്ളതാണ്. 

ശബരിമലയിലേക്ക് കെഎസ്ആർടിസി ഭക്തരെ കുത്തിനിറച്ച് ഒരുവിധത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെയാണ്  സർവീസ് നടത്തുന്നത്. സൗകര്യങ്ങൾ ഒരുക്കുന്നതിൽ  സർക്കാരിന്റെ വിവിധ വകുപ്പുകളും ദേവസ്വംബോർഡും പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News