Karuvannur bank loan scam: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേട്; സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ പിൻവലിച്ചു

Karuvannur bank loan scam: ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടികൾ പിൻവലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 

Written by - Zee Malayalam News Desk | Last Updated : Jun 19, 2022, 12:30 PM IST
  • ബാങ്ക് ക്രമക്കേടിനെ കുറിച്ച് അന്വേഷിച്ച ഒൻപതംഗ ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇവർക്കെതിരെയുള്ള നടപടി
  • നടപടി നേരിട്ടവർ സർക്കാരിന് നൽകിയ പരാതിയിൽ പരിശോധനയും അന്വേഷണവും വിശദമായ വാദവും പൂർത്തീകരിച്ച ശേഷമാണ് സസ്പെഷന്‍ പിൻവലിക്കുന്ന തീരുമാനത്തിലെത്തിയത്
  • അതേസമയം, ഉദ്യോ​ഗസ്ഥർക്കെതിരായ സര്‍സ്പെഷന്‍ പിന്‍വലിച്ച നടപടിയില്‍ പ്രധിഷേധം ശക്തമാണ്
Karuvannur bank loan scam: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേട്; സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ പിൻവലിച്ചു

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോ​ഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചു. ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടികൾ പിൻവലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 16 സഹകരണ വകുപ്പ് ഉദ്യോ​ഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തിരുന്നത്. ഏഴ് പേര്‍ക്കെതിരെ കുറ്റാരോപണങ്ങളിൽ മതിയായ തെളിവുകൾ കണ്ടെത്താത്ത സാഹചര്യത്തിൽ സർവീസിൽ തിരികെ പ്രവേശിപ്പിക്കുന്നതായി ഉത്തരവിൽ പറയുന്നു. ബാക്കി ഏഴ് പേർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതായി സർക്കാർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി. ഇതനുസരിച്ച് ഇവരുടെ സസ്പെൻഷൻ പിൻവലിച്ച് വ്യവസ്ഥകൾക്ക് വിധേയമായി തൃശൂർ ജില്ലക്ക് പുറത്ത് നിയമനം നൽകാനാണ് ഉത്തരവിലുള്ളത്.

സര്‍വീസില്‍ നിന്നും വിരമിച്ച രണ്ട് പേരില്‍ ഒരാള്‍ക്ക് കൃത്യനിർവഹണത്തിൽ വീഴ്ച സംഭവിച്ചതായി കണ്ടെത്തി.  ഇയാൾക്കെതിരെയുള്ള അച്ചടക്ക നടപടി തുടരുമെന്നും  ഉത്തരവിൽ വ്യക്തമാക്കുന്നു. ഇവരുടെ പുനർനിയമനങ്ങളുടെ ശുപാർശ സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാർ സർക്കാരിനെ അറിയിക്കാനും സഹകരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. ബാങ്കിലെ വീഴ്ചകൾ കണ്ടെത്താനോ, സമയബന്ധിതമായി നടപടിയെടുക്കാനോ ഇവർക്കായില്ലെന്ന് ചൂട്ടിക്കാട്ടിയാണ് 2021 ആഗസ്റ്റ് 16ന് ഇവരെ സസ്പെൻഡ് ചെയ്തത്.

ALSO READ: CPM നിയന്ത്രണത്തിലുള്ള തൃശൂർ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്പ തട്ടിപ്പ്

ബാങ്ക് ക്രമക്കേടിനെ കുറിച്ച് അന്വേഷിച്ച ഒൻപതംഗ ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇവർക്കെതിരെയുള്ള നടപടി. നടപടി നേരിട്ടവർ സർക്കാരിന് നൽകിയ പരാതിയിൽ പരിശോധനയും അന്വേഷണവും വിശദമായ വാദവും പൂർത്തീകരിച്ച ശേഷമാണ് സസ്പെഷന്‍  പിൻവലിക്കുന്ന തീരുമാനത്തിലെത്തിയത്. അതേസമയം, ഉദ്യോ​ഗസ്ഥർക്കെതിരായ സര്‍സ്പെഷന്‍ പിന്‍വലിച്ച നടപടിയില്‍ പ്രധിഷേധം ശക്തമാണ്. ബാങ്കിൽ നിന്ന് വായ്പയെടുത്ത് കൃത്യമായി പലിശ അടച്ചിരുന്ന പലർക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്ത് വന്നത്. പരിശോധനയിൽ വൻ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ഒരാൾ ആധാരം ഈട് നൽകി ബാങ്കിൽ നിന്ന് വായ്പയെടുത്താൽ അതേ ആധാരം ഉപയോ​ഗിച്ച് മറ്റൊരു വായ്പയെടുക്കുകയും തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്താണ് തട്ടിപ്പ് നടത്തിയിരുന്നത്. ഓഡിറ്റ് നടത്തിയതോടെയാണ് വലിയ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News