പാലക്കാട്: പാലക്കാട് മികച്ച വിജയ പ്രതീക്ഷയിൽ മെട്രോമാൻ ഇ ശ്രീധരൻ. ബിജെപി-സംഘപരിവാർ പ്രവർത്തകർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചുവെന്നും ഒപ്പം തന്റെ വ്യക്തിപ്രഭാവവും ഗുണം ചെയ്യുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.
ബിജെപിക്ക് 35 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് പറഞ്ഞ മെട്രോ മാൻ വിജയിക്കുകയാണെങ്കിൽ നഗരത്തിൽ എംഎൽഎ ഓഫീസ് ഉൾപ്പെടെ സജ്ജീകരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും പറഞ്ഞു.
Also Read: CPM-BJP Clash: കാസർഗോഡ് സിപിഎം-ബിജെപി സംഘർഷം; ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു
പാലക്കാട് നഗരസഭയിലും മറ്റു പഞ്ചായത്തുകളിലും ബിജെപിക്ക് മുന്നേറ്റമായിരിക്കുമെന്നും അതുകൊണ്ടുതന്നെ കേരളത്തിലും ബിജെപി കൂടുതൽ സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തൻ വിജയിച്ചാൽ പാലക്കാടിനെ രണ്ടുവർഷംകൊണ്ട് കേരളത്തിലെ മികച്ച മണ്ഡലം ആക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ തന്നോട് മുഖ്യമന്ത്രിയാകാൻ പാർട്ടി ആവശ്യപ്പെട്ടാൽ താൻ തയ്യാറണെന്നും അങ്ങനെ താൻ മുഖ്യമന്ത്രി ആയാൽരാഷ്ട്രീയം കളിക്കില്ലയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇത്തവണ സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭ ഉണ്ടാവാനാണ് സാധ്യതഎന്നും ഇ. ശ്രീധരൻ പറഞ്ഞു.
Also Read: കണ്ണൂരിൽ അക്രമത്തിൽ പരിക്കേറ്റ ലീഗ് പ്രവർത്തകൻ മരിച്ചു
എന്തായാലും താന്‍ ബിജെപിയിൽ വന്നത് പാർട്ടിയുടെ വളര്‍ച്ച കൂട്ടിയെന്നും തന്റെ വരവ് മറ്റു മണ്ഡലങ്ങളിലും ബിജെപിയ്ക്ക് സ്വാധീനം കൂട്ടിയെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. മാത്രമല്ല തൻ ജയിച്ചാലും തോറ്റാലും ഇനി പാലക്കാട് തന്നെ ഉണ്ടാകുമെന്നും ഇവിടെ വീടും എംഎല്‍എ ഓഫീസും എടുത്തെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയാണ് ആളുകള്‍ വോട്ട് ചെയ്തതെന്ന് പറഞ്ഞ ശ്രീധരൻ തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ബിജെപിയില്‍ തന്നെ തുടരുമെന്നും എന്നാല്‍ സജീവ രാഷ്ട്രീയത്തിലുണ്ടാവില്ലയെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...