കേരളം വിലകൊടുത്തു വാങ്ങിയ കൊവാക്സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി

സർക്കാർ വിലകൊടുത്ത് വാങ്ങിയ കൊവിഷീൽഡ് വാക്സിന്റെ മൂന്നര ലക്ഷം ഡോസ് മെയ് 10ന് കേരളത്തിൽ എത്തിയിരുന്നു

Written by - Zee Malayalam News Desk | Last Updated : May 12, 2021, 04:39 PM IST
  • 1,37,580 ഡോസ് കൊവാക്സിനാണ് കേരളത്തിൽ എത്തിച്ചത്
  • ഹൈദരാബാദിൽ നിന്നാണ് കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിൻ കേരളത്തിലേക്ക് എത്തിച്ചത്
  • ആരോ​ഗ്യവകുപ്പിന്റെ ആലുവയിലെ കെട്ടിടത്തിലേക്ക് എത്തിച്ച വാക്സിൻ സംസ്ഥാന ആരോ​ഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് ജില്ലകളിലേക്ക് വിതരണം ചെയ്യും
  • സർക്കാർ വില കൊടുത്ത് വാങ്ങിയ കൊവിഷീൽഡ് വാക്സിന്റെ മൂന്നര ലക്ഷം ഡോസ് മെയ് പത്തിന് കേരളത്തിലെത്തിച്ചിരുന്നു
കേരളം വിലകൊടുത്തു വാങ്ങിയ കൊവാക്സിന്റെ ആദ്യ ബാച്ച് കൊച്ചിയിലെത്തി

കൊച്ചി: കേരളം വിലകൊടുത്ത് വാങ്ങിയ കൊവാക്സിന്റെ (Covaxin) ആദ്യ ബാച്ച് കൊച്ചിയിൽ എത്തിച്ചു. 1,37,580 ഡോസ് കൊവാക്സിനാണ് കേരളത്തിൽ എത്തിച്ചത്. ഹൈദരാബാദിൽ നിന്നാണ് കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിൻ കേരളത്തിലേക്ക് എത്തിച്ചത്. ആരോ​ഗ്യവകുപ്പിന്റെ (Health Department) ആലുവയിലെ കെട്ടിടത്തിലേക്ക് എത്തിച്ച വാക്സിൻ സംസ്ഥാന ആരോ​ഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുന്ന മുറയ്ക്ക് ജില്ലകളിലേക്ക് വിതരണം ചെയ്യും.

സർക്കാർ വില കൊടുത്ത് വാങ്ങിയ കൊവിഷീൽഡ് (Covishield) വാക്സിന്റെ മൂന്നര ലക്ഷം ഡോസ് മെയ് പത്തിന് കേരളത്തിലെത്തിച്ചിരുന്നു. അടുത്ത മൂന്ന് മാസത്തേക്ക് ഒരു കോടി വാക്സിനാണ് സർക്കാർ വിലകൊടുത്ത് വാങ്ങുന്നത്. ഇതിൽ 75 ലക്ഷം ഡോസ് കൊവിഷീൽ‍ഡ് വാക്സിനും 25 ലക്ഷം കൊവാക്സിനുമാണ് (Covaxin) വാങ്ങുന്നത്. ഇതിന്റെ ആദ്യ ബാച്ചുകളാണ് ഇപ്പോൾ സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. മുൻ​ഗണന പ്രകാരം വാക്സിൻ വിതരണം ചെയ്യുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ALSO READ: Covaxin Trials: കോവാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിക്കാൻ ശുപാർശ; 2 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് വേണ്ടിയാണ് പരീക്ഷണം

​ഗുരുതര രോ​ഗികൾക്കും സമൂഹത്തിൽ നിരന്തരം ഇടപഴകുന്നവർക്കും ആയിരിക്കും വാക്സിൻ വിതരണത്തിൽ മുൻ​ഗണനയെന്നാണ് സർക്കാർ വ്യക്തമാക്കിയത്. കടകളിലെ ജീവനക്കാർ, ബസ് ജീവനക്കാർ, മാധ്യമപ്രവർത്തകർ, ​ഗ്യാസ് ഏജൻസി ജീവനക്കാർ എന്നിവർക്ക് വാക്സിൻ ലഭ്യമാക്കും. 18 വയസ് മുതൽ 45 വയസ് വരെയുള്ളവർക്ക് സൗജന്യ വാക്സിൻ നൽകില്ലെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. എന്നാൽ ഈ വിഭാ​ഗത്തിലുള്ളവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News