തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച നിഹാലിന്റെ കുടുംബത്തിന് ധനസഹായം; 10 ലക്ഷം അനുവദിക്കും

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച നിഹാലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 27, 2023, 05:11 PM IST
  • നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനം.
  • മന്ത്രിസഭാ ​യോ​ഗത്തിലാണ് ധനസഹായം സംബന്ധിച്ച് തീരുമാനമായത്.
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്.
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച നിഹാലിന്റെ കുടുംബത്തിന് ധനസഹായം; 10 ലക്ഷം അനുവദിക്കും

തിരുവനന്തപുരം: കണ്ണൂർ മുഴപ്പിലങ്ങാട് തെരുവു നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ തീരുമാനം. മന്ത്രിസഭാ ​യോ​ഗത്തിലാണ് ധനസഹായം സംബന്ധിച്ച് തീരുമാനമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്. ജൂൺ 11നാണ് നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ മരണപ്പെട്ടത്.

ആളൊഴിഞ്ഞൊരു വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെയാണ് ഭിന്നശേഷിക്കാരനായ, സംസാരശേഷിയില്ലാത്ത നിഹാലിനെ തെരുവ് നായ്ക്കൾ ആക്രമിച്ചത്. വീട്ടിൽ നിന്നും കാണാതായ കുട്ടിയെ തിരയുന്നതിനിടെയാണ് ദേഹമാസകലം കടിയേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്നു. നിഹാലിന്റെ തല മുതൽ കാൽപ്പാദം വരെ മുറിവുകളുണ്ടായിരുന്നുവെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്. കഴുത്തിന് പുറകിലും ചെവിക്ക് പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിൽ മുറിവേറ്റിരുന്നു.

Also Read: Supreme Court: കണ്ണൂരിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി

സംഭവ ദിവസം വൈകുന്നേരം അഞ്ചു മണിയോടെയാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിൽ അരക്കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നും ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. അരക്ക് താഴെയുണ്ടായിരുന്ന മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്തിരുന്നു. ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. രക്തം വാർന്നാണ് നിഹാൽ മരിച്ചതെന്നാണ് പ്രഥമിക നിഗമനം.

മുഴപ്പിലങ്ങാട് കേട്ടിനകം മേഖലയിൽ തെരുവ് നായ്ക്കളുടെ ശല്യം മൂലം വടികളുമായാണ് ആളുകൾ പുറത്തിറങ്ങുന്നത്. നിഹാലിന്റെ മരണത്തോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധം ശക്തമായതോടെ ജില്ലാ പഞ്ചായത്ത് നായ്ക്കളെ പിടികൂടാനാരംഭിച്ചിരുന്നു.

അതേസമയം സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി പരാമർശിച്ചിരുന്നു. പേവിഷബാധയുള്ളതും ആക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയിൽ ഹർജി പരി​ഗണിക്കുന്നതിനിടെയാണ് പരാമർശം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയാണ് ഹർജി നൽകിയത്. ജൂലൈ 12ന് വിഷയത്തിൽ വാദം കേൾക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കും. ജൂലൈ 7ന് ഉള്ളിൽ മറുപടി നൽകണം. തുടർന്ന് കേസ് വിശദമായി പരിഗണിക്കാമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. അതേസമയം, നായ്ക്കളെ കൊല്ലാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനകളും രംഗത്തെത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News