Kerala Puraskaram 2022 : പ്രഥമ കേരള പുരസ്കാരങ്ങൾ ഗവർണർ വിതരണം ചെയ്തു; എംടിക്കായി കേരള ജ്യോതി മകൾ ഏറ്റുവാങ്ങി

Kerala Awards 2022: വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് സംസ്ഥാനത്തെ പരമോന്നത പുരസ്കാരമായ കേരള ജ്യോതി നൽകുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 07:47 PM IST
  • വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് സംസ്ഥാനത്തെ പരമോന്നത പുരസ്കാരമായ കേരള ജ്യോതി നൽകുന്നത്.
  • ഇത് വർഷത്തിൽ ഒരാൾക്ക് മാത്രമായിട്ടാണ് സമ്മാനിക്കുക.
  • രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കുമാണ് നൽകുന്നത്.
  • കൂടാതെ, മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കും ലഭിക്കും.
Kerala Puraskaram 2022 : പ്രഥമ കേരള പുരസ്കാരങ്ങൾ ഗവർണർ വിതരണം ചെയ്തു; എംടിക്കായി കേരള ജ്യോതി മകൾ ഏറ്റുവാങ്ങി

പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്കാരങ്ങൾ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് പുരസ്കാരങ്ങൾ സമ്മാനിച്ചു. വിവിധ മേഖലകളിലെ സമഗ്ര സംഭവാനക്കുള്ള  പുരസ്കാരങ്ങൾ പ്രമുഖർ ഏറ്റുവാങ്ങി. സംസ്ഥാനത്തെ പരമോന്നത പുരസ്കാരമായ കേരള ജ്യോതി പുരസ്കാരം പ്രമുഖ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്കു വേണ്ടി മകൾ അശ്വതി ഏറ്റുവാങ്ങി. 

കേരള പ്രഭ പുരസ്‌കാരം നാടക രചയിതാവ് ഓംചേരി എൻ.എൻ പിള്ളയ്ക്ക് വേണ്ടി മകൾ ദീപ്തി ഓംചേരി സ്വീകരിച്ചു. ടി മാധവ മേനോനും കേരള പ്രഭ ലഭിച്ചു. കേരള ശ്രീ പുരസ്‌കാരം വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയും ഗായിക വൈക്കം വിജയലക്ഷ്മിയും ഡോ. ബിജുവും ഏറ്റുവാങ്ങി. സാമൂഹിക സേവന രംഗത്തെ സമഗ്ര സംഭാവനക്ക് ഗോപിനാഥ് മുതുകാട്, ശിൽപ്പി കാനായി കുഞ്ഞിരാമൻ എന്നിവരും പുരസ്കാരങ്ങൾ സ്വീകരിച്ചു.

ALSO READ : Kerala Puraskaram 2022 : 'സർക്കാർ ശിൽപങ്ങളെ വികൃതമാക്കുന്നു'; കേരളശ്രീ പുരസ്കാരം നിരസിച്ച് കാനായി കുഞ്ഞിരാമൻ

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് സംസ്ഥാനത്തെ പരമോന്നത പുരസ്കാരമായ കേരള ജ്യോതി നൽകുന്നത്. ഇത് വർഷത്തിൽ ഒരാൾക്ക് മാത്രമായിട്ടാണ് സമ്മാനിക്കുക. രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കുമാണ് നൽകുന്നത്. കൂടാതെ, മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കും ലഭിക്കും.

പ്രാഥമിക സെക്രട്ടറി തല പരിശോധനാ സമിതി, ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, ടി.കെ.എ നായർ, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിന് നാമനിർദേശം നൽകിയത്.

പ്രഥമ കേരള പുരസ്‌കാര ജേതാക്കൾ ഒറ്റനോട്ടത്തിൽ

കേരള ജ്യോതി- എം.ടി. വാസുദേവൻ നായർ (സാഹിത്യം)

കേരള പ്രഭ
ഓംചേരി എൻ.എൻ. പിള്ള (കല, നാടകം, സാമൂഹ്യ സേവനം, പബ്ലിക് സർവീസ്)
ടി. മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹ്യ സേവനം)
പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) (കല)

കേരള ശ്രീ
ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) (ശാസ്ത്രം)
ഗോപിനാഥ് മുതുകാട് (സാമൂഹ്യ സേവനം, കല)
കാനായി കുഞ്ഞിരാമൻ (കല)
കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹ്യ സേവനം, വ്യവസായം)
എം.പി. പരമേശ്വരൻ (ശാസ്ത്രം, സാമൂഹ്യ സേവനം)
വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) (കല)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News