പൊതുമരാമത്തും-ജലവിഭവും ചേർന്ന് പ്രവർത്തിക്കും; ഏകോപനത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചു

ഇരുമന്ത്രിമാരുടേയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Jan 5, 2022, 09:33 PM IST
  • ഇരുമന്ത്രിമാരുടേയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
പൊതുമരാമത്തും-ജലവിഭവും ചേർന്ന് പ്രവർത്തിക്കും; ഏകോപനത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചു

Thiruvananthapuram : പൊതുമരാമത്ത്- ജലവിഭവ വകുപ്പുകളിലെ പ്രവൃത്തികളുടെ ഏകോപനത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചതായി പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. ഇരുമന്ത്രിമാരുടേയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. 

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കണ്‍വീനറായ സമിതിയില്‍ ജലവിഭവ വകുപ്പ് സെക്രട്ടറി, പൊതുമരാമത്ത് ജോയിന്റ് സെക്രട്ടറി, വാട്ടര്‍ അതോറിറ്റി എം ഡി, വാട്ടര്‍ അതോറിറ്റി ടെക്നിക്കല്‍ മെമ്പര്‍, പൊതുമരാമത്ത് നിരത്ത്, നിരത്ത് പരിപാലനം- പാലം, ദേശീയപാതാ വിഭാഗം, കെ ആര്‍ എഫ് ബി ചീഫ് എഞ്ചിനിയര്‍മാര്‍ , വാട്ടര്‍ അതോറിറ്റി പ്രൊജക്ട്, ദക്ഷിണ, മധ്യ, ഉത്തരമേഖലാ ചീഫ് എഞ്ചിനിയര്‍മാര്‍ എന്നിവരടങ്ങിയതാണ് സമിതി. 

ALSO READ : മൂന്നാര്‍ -ബോഡിമേട്ട് ദേശീയപാത ഭൂരിഭാഗവും ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും ; വനംവകുപ്പിന്റെ അനുമതിക്കായി പ്രത്യേകയോഗം ചേരും

ഈ സമിതി പ്രവര്‍ത്തന ഏകോപനത്തിനുള്ള പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കും. ജനുവരി പതിനഞ്ചിനകം റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ഉന്നതതല യോഗം തീരുമാനിച്ചത്. ജില്ലാ തലത്തിലും പ്രാദേശിക തലങ്ങളിലും ഇരു വകുപ്പുകളും  യോജിച്ച് പ്രവര്‍ത്തിക്കും. ജില്ലാ തലങ്ങളില്‍ ഏകോപനം   സാധ്യമാക്കുന്നതിന് ഡിഐസിസിയെ ഫലപ്രദമായി ഉപയോഗിക്കും. 

രൂപീകരിച്ചിരിക്കുന്ന സമിതിയെ സ്ഥിരം സംവിധാനം ആക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു. പ്രവൃത്തികള്‍ ആരംഭിക്കും മുമ്പു തന്നെ ഇരു വകുപ്പുകളും തമ്മില്‍ കൂടിയാലോചന നടത്തും. ടെക്നോളജിയുടെ  സഹായത്തോടെ ഏകോപനം കുറേക്കൂടി സാധ്യമാക്കും. പ്രവൃത്തികളില്‍ ടൈംഷെഡ്യൂള്‍ പരമാവധി പാലിച്ചു കൊണ്ട് മുന്നോട്ടു പോകാനും യോഗത്തില്‍ തീരുമാനിച്ചു. 

ALSO READ : PWD റസ്റ്റ് ഹൗസുകള്‍ പ്രൊഫഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ത്തും : മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് പ്രവൃത്തികള്‍ ആരംഭിക്കും മുമ്പെ തന്നെ മറ്റ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പരിപാലന കാലാവധി ഉള്ള റോഡുകളില്‍ പ്രവൃത്തി ആവശ്യമായി വന്നാല്‍ അതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പുകള്‍ തന്നെ നിര്‍വ്വഹിക്കാനും ധാരണയായി. ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച് ഇക്കാര്യത്തില്‍ വിശദമായ ഉത്തരവ് പുറപ്പെടുവിക്കാനും മന്ത്രിതല യോഗം തീരുമാനിച്ചു. മന്ത്രിമാര്‍ക്കു പുറമെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News