Kerala University : ചാർക്കോൾ സ്കെച്ചിൽ അത്ഭുതങ്ങൾ തീർത്ത് സർവ്വകലാശാല പ്രോ വി.സി; 30 വർഷത്തിനുശേഷം അജയകുമാർ വീണ്ടും ചിത്രരചനയിലേക്ക്!

30 വർഷത്തിനു ശേഷം സുഹൃത്തുക്കളുടെ താത്പര്യത്തിനു വഴങ്ങി വീണ്ടും ചിത്രം വരയിലേക്കെത്തിയിരിക്കുകയാണ് പ്രോ വൈസ് ചാൻസലർ.

Written by - Zee Malayalam News Desk | Last Updated : Jan 29, 2022, 10:14 PM IST
  • കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ചാർക്കോൾ സ്കെച്ചിലൂടെ അജയകുമാറിൻ്റെ വരയിൽ പിറന്നത് നിരവധി സാഹിത്യകാരന്മാരുടെയും പ്രമുഖരുടെയും ചിത്രങ്ങളാണ്.
  • 30 വർഷത്തിനു ശേഷം സുഹൃത്തുക്കളുടെ താത്പര്യത്തിനു വഴങ്ങി വീണ്ടും ചിത്രം വരയിലേക്കെത്തിയിരിക്കുകയാണ് പ്രോ വൈസ് ചാൻസലർ.
  • സ്കൂൾ വിദ്യാഭ്യാസത്തിനിടയിൽ കണ്ണൂർ മൊറാഴ യു.പി സ്കൂളിൽ പഠിക്കുന്ന കാലത്താണ് അജയകുമാർ ചിത്രരചനയിലേക്ക് നീങ്ങുന്നത്.
  • കോഴിക്കോട് സർവകലാശാലയിലെത്തി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായതോടെ ചിത്രരചന തത്ക്കാലത്തേക്ക് ഉപേക്ഷിച്ചു.
Kerala University : ചാർക്കോൾ സ്കെച്ചിൽ അത്ഭുതങ്ങൾ തീർത്ത് സർവ്വകലാശാല പ്രോ വി.സി; 30 വർഷത്തിനുശേഷം അജയകുമാർ വീണ്ടും ചിത്രരചനയിലേക്ക്!

തിരുവനന്തപുരം:  ഇനി പറയുന്നത്, ഔദ്യോഗിക ഭരണനിർവ്വഹണത്തിനിടയിലും ചിത്രകല പഠിക്കാനും വരയ്ക്കാനും സമയം കണ്ടെത്തുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനെ കുറിച്ചാണ്. പേര് പി.പി അജയകുമാർ, കേരള സർവകലാശാല പ്രോ-വൈസ് ചാൻസലർ. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ചാർക്കോൾ സ്കെച്ചിലൂടെ അജയകുമാറിൻ്റെ വരയിൽ പിറന്നത് നിരവധി സാഹിത്യകാരന്മാരുടെയും പ്രമുഖരുടെയും ചിത്രങ്ങളാണ്. 30 വർഷത്തിനു ശേഷം സുഹൃത്തുക്കളുടെ താത്പര്യത്തിനു വഴങ്ങി വീണ്ടും ചിത്രം വരയിലേക്കെത്തിയിരിക്കുകയാണ് പ്രോ വൈസ് ചാൻസലർ.

Kerala UNiversity VC

സ്കൂൾ വിദ്യാഭ്യാസത്തിനിടയിൽ കണ്ണൂർ മൊറാഴ യു.പി സ്കൂളിൽ പഠിക്കുന്ന കാലത്താണ് അജയകുമാർ ചിത്രരചനയിലേക്ക് നീങ്ങുന്നത്. കോഴിക്കോട് സർവകലാശാലയിലെത്തി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായതോടെ ചിത്രരചന തത്ക്കാലത്തേക്ക് ഉപേക്ഷിച്ചു. പിന്നീട് നിരവധി തവണ വരയ്ക്കാനായി തയാറെടുപ്പുകൾ നടത്തിയെങ്കിലും സമയപരിമിതിയും ഔദ്യോഗിക തിരക്കുകളും കാരണം പലതവണ നടന്നില്ല.

ALSO READ:  കളരിയിലും യോഗാഭ്യാസത്തിലും മിടുക്കൻ; ആറര വയസ്സുകാരൻ ആദിത്യൻ വ്യത്യസ്തനാകുന്നത് ഇങ്ങനെ!!!

ഇപ്പോൾ 30 വർഷത്തിന് ശേഷമാണ് സുഹൃത്തുക്കളുടെ താല്പര്യത്തിന് വഴങ്ങി വീണ്ടും ചിത്രങ്ങൾ വരയ്ക്കാൻ അജയകുമാർ തയ്യാറെടുത്തത്. വീണ്ടും ചിത്രരചനയുടെ ലോകത്തേക്ക് എത്തിയതോടെ നൂറോളം പ്രമുഖരുടെയും സാഹിത്യകാരന്മാരുടെയും ചിത്രങ്ങളാണ് ഇദ്ദേഹത്തിൻ്റെ വരയിലൂടെ പിറവിയെടുത്തത്. എൻ.എൻ.കക്കാട്, വൈലോപ്പിളളി ശ്രീധരമേനാൻ, അയ്യപ്പപണിക്കർ, ചങ്ങമ്പുഴ, ഒ.എൻ.വി കുറുപ്പ്, എം.എൻ.വിജയൻ, സഹോദരൻ അയ്യപ്പൻ, രവീന്ദ്രനാഥ ടാഗോർ, മഹാത്മ ഗാന്ധി ഉൾപ്പെടെയുള്ള വരെയാണ് അജയകുമാർ വരച്ചത്.

Gandhi Photo

2013ൽ ലണ്ടൻ ആർട്ട് ഗ്യാലറി സന്ദർശിച്ച് മൈക്കലാഞ്ചലോ ഉൾപ്പടെയുളളവരുടെ ചിത്രങ്ങൾ കണ്ടതോടെ എണ്ണച്ഛായത്തിലേക്കും ഇദ്ദേഹം തിരിഞ്ഞു. മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് എണ്ണച്ഛായം ഉപയോഗിച്ച് വരയ്‌ക്കുന്നത്. കേരള സർവകലാശാലയിലെ ബോട്ടണി വിഭാഗത്തിൽ നിന്ന് വിരമിച്ച ഫോട്ടോഗ്രാഫർ ജോണാണ് അജയകുമാറിനെ എണ്ണച്ഛായത്തിലുളള ചിത്രംവര പഠിപ്പിക്കുന്നത്. ശനി, ഞായർ തുടങ്ങി അവധി ദിവസങ്ങളിലെല്ലാം ജോണിന്റെയടുത്ത് ചിത്രകല പഠിക്കാൻ പ്രോ വൈസ്ചാൻസലറെത്തും.

ONV

ALSO READ: നറുനീണ്ടി സർബത്തും കബീറിക്കയും; രൂചിയൂറും സർബത്ത് വെറും 20 രൂപയ്ക്ക്; പതിറ്റാണ്ടുകൾ പഴക്കമുള്ള ബിസ്മി സർബത്ത് കടയിലെ വിശേഷങ്ങൾ!!!

കണ്ണൂരിലെ പറശിനിക്കടവിൽ മുത്തപ്പൻ വേഷം കെട്ടുന്ന പുതിയപറമ്പത്താണ് അജയകുമാറിന്റെ അമ്മയുടെ കുടുംബം. നിരവധി തെയ്യം കലാകാരന്മാരുളള കുടുംബത്തിൽ ജീവിച്ചതുകൊണ്ടാകാം ചിത്രകലയുടെ ബാലപാഠങ്ങൾ ലഭിച്ചതെന്ന് പ്രോ-വൈസ് ചാൻസലറുടെ വാക്കുകൾ. നിരവധി പ്രമുഖരുടെ ചിത്രങ്ങൾ വരയ്ക്കാൻ ഇനിയും താൽപര്യമുണ്ടെന്ന് അജയകുമാർ പറയുന്നത്. ഔദ്യോഗിക തിരക്കുകൾക്കിടയിൽ സന്തോഷം ലഭിക്കുന്നത് ചിത്രരചനക്കൊപ്പം കൂടുതൽ ആഴ്ന്നിറങ്ങി സഞ്ചരിക്കുമ്പോഴാണെന്നാണ് പ്രോ. വി.സി. പറയുന്നു.

 

VC

ALSO READ: Thiruvananthapuram Kantharees | പഴങ്കഞ്ഞിയുടെ പെരുമയുമായി തോന്നയ്ക്കലിലെ കാന്താരീസ്; കാന്താരീസിനൊരു പ്രത്യേകതയുണ്ട്; എന്താണ് അതെന്നറിയാം!

 

കാസർകോട് ജില്ലയിലെ ഇ.കെ.നായനാർ മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായാണ് അജയകുമാർ  ഔദ്യോഗിക ജീവിതം ആരംഭിച്ചത്.1989 മുതൽ നീണ്ട 29 വർഷക്കാലം കേരള സർവകലാശാലയിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലെ അധ്യാപകനായി സേവനമനുഷ്ഠിച്ചു. തുടർന്ന് , 2008 മുതൽ 2011 വരെ വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡയറക്‌ടറുടെ ചുമതലയും വഹിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി കേരള സർവകലാശാല പ്രോ വൈസ് ചാൻസലറാണ്. 

ജനനം കണ്ണൂർ ജില്ലയിലെ മൊറാഴയിലാണെങ്കിലും കഴിഞ്ഞ 30 വർഷത്തോളമായി തിരുവനന്തപുരം ഉള്ളൂർ - ആക്കുളം റോഡിലെ പ്രശാന്ത് നഗറിലാണ് താമസം. ഭാര്യ കെ.എം.ഷീല മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറാണ്. മകൻ അർജുൺ.എസ്.അജയൻ ചാർട്ടേഡ് അക്കൗണ്ടന്റും മകൾ അരുണ.എസ്.അജയൻ വർക്കല എസ്.എൻ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്. ചിത്രം വരയിൽ കുടുംബം നൽകുന്ന പിന്തുണയും പ്രധാനമാണെന്നും അജയകുമാർ സന്തോഷത്തോടെ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News